Advertisment

9999 രൂപയ്ക്ക് നോക്കിയ ജി42 5ജിയുടെ പുതിയ 6 ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി

New Update
nokia g42

കൊച്ചി: ഏറെ ജനപ്രിയമായ നോക്കിയ ജി42 5ജിയുടെ പുതിയ 6 ജിബി  വേരിയന്റ്  അവതരിപ്പിച്ച്  എച്ച്എംഡി. 2024 മാർച്ച് 8ന് വനിതാ ദിനത്തില് പുതിയ  മോഡല് ഇന്ത്യയില് വില്പനക്കെത്തും. 

Advertisment

9999 രൂപ വിലയില് ആമസോണ് സ്പെഷ്യല്സ്, എച്ച്എംഡി ഡോട്ട് കോം എന്നിവ വഴി എക്സ്ക്ലൂസീവായി ഉപഭോക്താക്കള്ക്ക് ഫോണ്‍ സ്വന്തമാക്കാം. സ്നാപ്ഡ്രാഗണ്‍ 480 പ്ലസ് 5ജി ചിപ്സെറ്റ്, 4 ജിബി റാം,  മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന ബാറ്ററി തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. 

2 ജിബി വെർച്വൽ റാം ഉൾപ്പെടെ  6 ജിബി റാം +128 ജിബി റോം ശേഷിയാണ് ഫോണിന്. അതിശയിപ്പിക്കുന്ന 6.56 എച്ച്ഡി+ 90 ഹേര്ട്സ് കോർണിങ്  ഗോറില്ല ഗ്ലാസ് 3 ഡിസ്പ്ലേ മികച്ച കാഴ്ച്ചാനുഭവം നല്കും. 50 എംപി എഎഫ് മെയിൻ\ക്യാമറ, രണ്ട് അധിക 2എംപി  ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ, രണ്ട് വർഷത്തെ ഒഎസ്  അപ്ഗ്രേഡ് ഗ്യാരണ്ടി എന്നിവയുമുണ്ട്. 

സോ പർപ്പിൾ, സോ ഗ്രേ എന്നീ നിറങ്ങളിലാണ് നോക്കിയ ജി42 5ജിയുടെ 6 ജിബി വേരിയന്റ് വരുന്നത്.  ഇതോടൊപ്പം വരുന്ന സമ്മറില്‍ മാറ്റലുമായി സഹകരിച്ച് ബാർബി ഫ്ളിപ്പ് ഫോണ്‍ ഉഉൾപ്പെടെ ഒറിജിനൽ ഡിവൈസുകളുടെ  ഒരു ശ്രേണി  പുറത്തിറക്കാനും  എച്ച്എംഡി ഒരുങ്ങുകയാണ്.

 

Advertisment