Advertisment

പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് വിപണിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
maruti swift

കൊച്ചി: മാരുതി സുസുക്കി പുതിയ സ്വിഫ്റ്റ് അവതരിപ്പിച്ചു. 6.49 ലക്ഷം രൂപ മുതലാണ് ഷോറൂം വില. 6 എയര്‍ബാഗുകള്‍, 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്  എന്നീ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍ കൊണ്ട് മെച്ചപ്പെട്ട സുരക്ഷയാണ് പുതിയ സ്വിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്.

ലസ്റ്റര്‍ ബ്ലൂ, നോവെല്‍ ഓറഞ്ച് എന്ന രണ്ട് പുതിയ ബോഡി നിറങ്ങളോടൊപ്പം സിസ്ലിംഗ് റെഡ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സ്പ്ലെന്‍ഡിഡ് സില്‍വര്‍, മൂന്ന് ഡ്യുവല്‍ ടോണ്‍ കളറും പുതിയ സ്വിഫ്റ്റില്‍ ലഭ്യമാണ്. ആകര്‍ഷകമായ ഇന്റീരിയര്‍- എക്സ്റ്റീരിയര്‍, മികച്ച ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, നൂതന സാങ്കേതികവിദ്യ എന്നിവയും സ്വിഫ്റ്റിന്റെ പ്രത്യേകതകളാണ്.



സ്വിഫ്റ്റ് ബ്രാന്‍ഡ് ഇന്ത്യന്‍ വാഹന വിപണിയില്‍ മികവിന്റെ പ്രതീകമായിരുന്നുവെന്നും, മികച്ച പെര്‍ഫോമന്‍സ് പ്രദാനം ചെയ്യാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ പരിവര്‍ത്തനത്തിന് തുടര്‍ന്നും നേതൃത്വം നല്‍കുമെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഓ യുമായ ഹിസാഷി ടെകൌച്ചി പറഞ്ഞു.

Advertisment