Advertisment

മാത്യു മുത്തൂറ്റ് ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡര്‍

New Update
muthootu.jpg

കൊച്ചി: ഇന്ത്യയിലെ മുന്‍നിര  എന്‍ബിഎഫ്സികളിലൊന്നായ  മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് 'ഏറ്റവും മികച്ച ബിഎഫ്എസ്ഐ ബ്രാന്‍ഡ്' എന്ന അംഗീകാരം കരസ്ഥമാക്കി. കമ്പനിയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ്, മുത്തൂറ്റ് മിനി സിഇഒ പി.ഇ.മത്തായ് എന്നിവര്‍ക്ക് 2024ലെ 'ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡര്‍' എന്ന അംഗീകാരങ്ങളും ലഭിച്ചു. ബിഎഫ്എസ്ഐ (ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ്) രംഗത്തെ മികവിനും പുതുമയോടുമുള്ള മുത്തൂറ്റ് മിനിയുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ് ഈ അംഗീകാരങ്ങള്‍.

Advertisment

ബോര്‍ഡിന്‍റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും എന്‍പിസിഐ ഇന്‍ഡിപെന്‍ഡന്‍റ് ഡയറക്ടറുമായ അജയ് ചൗധരിയാണ് മികച്ച ബിഎഫ്എസ്ഐ ബ്രാന്‍ഡ് അവാര്‍ഡ് കമ്പനിക്ക് സമ്മാനിച്ചത്. വിദേശകാര്യ മന്ത്രാലയം  മുന്‍ സെക്രട്ടറി  സഞ്ജയ് ഭട്ടാചാര്യയും  സ്വിറ്റ്സര്‍ലണ്ട്, തുര്‍ക്കി, ഈജിപ്റ്റ് എന്നിവിടങ്ങളിലെ സ്ഥാനപതിയുമായ ബ്രിക്സ് ഷെര്‍പയുമാണ് ഏഷ്യയിലെ മികച്ച ബിസിനസ് നേതൃത്വ വാഗ്ദാനങ്ങളായ മുത്തൂറ്റ് മിനി മാനേജിങ് ഡയറക്ടര്‍ക്കും സിഇഒയ്ക്കും പുരസ്ക്കാരം സമ്മാനിച്ചത്.

മാത്യുവിന്‍റെ നേതൃത്വത്തില്‍ മുത്തൂറ്റ് മിനി മാര്‍ച്ച് 2023ലെ കണക്കുകള്‍ പ്രകാരമുള്ള  861 ബ്രാഞ്ചുകളില്‍ നിന്നും ഡിസംബര്‍ 2023ല്‍ 900ത്തിലധികമായി ഉയര്‍ത്തി. തന്ത്രപരമായ ബ്രാഞ്ച് വ്യാപനത്തിലൂടെയും പുതിയ വിതരണ ചാനലുകളിലൂടെയുമാണ് ഇത് സാധ്യമാക്കിയത്. 2024ല്‍ 1000 ബ്രാഞ്ചുകളിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ദി എക്കണോമിക് ടൈംസ് ബെസ്റ്റ്  ബിഎഫ്എസ്ഐ ബ്രാന്‍ഡ്സ് കോണ്‍ക്ലേവ് 2024ല്‍ മികച്ച ബിഎഫ്എസ്ഐ ബ്രാന്‍ഡ് അംഗീകാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. സാമ്പത്തിക ശാക്തീകരണത്തിന് വഴിയൊരുക്കുന്ന ഉപഭോക്തൃ കേന്ദ്രീകൃത ബ്രാന്‍ഡ് നിര്‍മാണത്തിലുള്ള തങ്ങളുടെ അര്‍പ്പണത്തിനുള്ള അംഗീകാരമാണിതെന്നും സാമ്പത്തികാവശ്യങ്ങള്‍ക്കുളള വിശ്വസനീയ പങ്കാളി എന്ന മുത്തൂറ്റ് മിനിയുടെ സ്ഥാനം ഉറപ്പിക്കുന്നതുമാണ് ഈ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച ബിഎഫ്എസ്ഐ ബ്രാന്‍ഡിനുള്ള ഈ അംഗീകാരം കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണെന്നും നവീകരണത്തിന്‍റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും മുത്തൂറ്റ് മിനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.ഇ.മത്തായ് പറഞ്ഞു. പുതിയ സാമ്പത്തിക ഉല്‍പ്പന്ന ശ്രേണികളും സേവനങ്ങളും വികസിപ്പിച്ചു  മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പു വരുത്തുകയും ചെയ്യുന്നു.

ഇ ടി നൗ ബെസ്റ്റ് ബിഎഫ്എസ്ഐ ബ്രാന്‍ഡ് 2024, ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് നേതൃത്വ വാഗ്ദാനം എന്നീ അംഗീകാരങ്ങളിലൂടെ കമ്പനിയും നേതൃത്വവും ആദരിക്കപ്പെട്ടു. 'സാമ്പത്തിക അതിര്‍ത്തികള്‍: ബാങ്കിങ്ങിന്‍റെയും ധനകാര്യത്തിന്‍റെയും ഭാവിയെ നയിക്കുന്നത്' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പരിപാടി, അവരവരുടെ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും കാര്യക്ഷമവുമായ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ച ബ്രാന്‍ഡുകളുടെയും ബിസിനസ് ലീഡര്‍മാരുടെയും വിജയഗാഥകള്‍ ഉയര്‍ത്തിക്കാട്ടുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എഡെല്‍വീസ് അസ്സറ്റ് അഡ്വൈസേഴ്സ്, കൊടാക് ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയാണ് ചടങ്ങില്‍ ആദരിക്കപ്പട്ട മറ്റ് കമ്പനികള്‍. സിയറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അര്‍ണബ് ബാനര്‍ജി, ടാറ്റാ സ്റ്റാര്‍ബക്ക്സ് സിഇഒ സുശാന്ത് ദാഷ്, ഇന്‍ഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ സലീല്‍ പരേഖ് തുടങ്ങിയവരാണ് ആദരിക്കപ്പെട്ട നേതൃ നിരയിലെ മറ്റു ചിലര്‍.

Advertisment