Advertisment

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എസ്എസ്ഇയിലെ ആദ്യ അഞ്ചു ലിസ്റ്റിങുകള്‍ക്കു തുടക്കമായി

New Update
NSE1.jpg

കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (എന്‍എസ്ഇ) സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എസ്എസ്ഇ) ആദ്യ അഞ്ച് ലിസ്റ്റിങുകള്‍ നടത്തി. സ്വാമി വിവേകാനന്ദ യൂത്ത് മൂവ്മെന്‍റ്, ട്രാന്‍സ്ഫോം റൂറല്‍ ഇന്ത്യ, മുക്തി, ഏകലവ്യ ഫൗണ്ടേഷന്‍, എസ്ജിബിഎസ് ഉന്നതി ഫൗണ്ടേഷന്‍ എന്നിവയുടെ ലിസ്റ്റിങാണ് നടന്നത്. വിവിധ വികസന പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്താനായി ഏകദേശം 8 കോടി രൂപയോളമാണ് ഈ ലിസ്റ്റിങുകളുടെ ഫലമായി ലഭ്യമായത്. 

Advertisment

സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി പുച്ച്, സെബിയുടെ സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. ആര്‍ ബാലസുബ്രഹ്മണ്യം തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ലിസ്റ്റിങ് ചടങ്ങ്. 

രാജ്യത്തെ എല്ലാ ജനങ്ങളേയും മുഖ്യധാരയില്‍ ഉള്‍പ്പെടുത്താനുള്ള യാത്രയില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കാണു വഹിക്കാനുള്ളതന്ന് സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് പറഞ്ഞു.

ഇന്ത്യയിലെ സാമൂഹിക മേഖലയുടെ വികസനത്തിനായി ഒരു പുതിയ സാമ്പത്തിക മാര്‍ഗ്ഗം തുറക്കുന്നതിനു പുറമേ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുന്നതില്‍ സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ധാരാളം ആളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് സെബിയുടെ സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. ആര്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു.

 

Advertisment