Advertisment

ഉയർന്ന സുരക്ഷ ഉറപ്പു നൽകുന്ന അരിസോ വയേഴ്‌സ് അവതരിപ്പിച്ച് വി-ഗാർഡ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
v gard1.jpg

കൊച്ചി: മുൻനിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ഇലക്ട്രിക്കൽ വയറിങ് രംഗത്ത് സുരക്ഷിതത്വത്തിന്റേയും സുസ്ഥിരതയുടേയും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന അരിസോ വയേഴ്‌സ് അവതരിപ്പിച്ചു. ചൂട് വർധനയെ പ്രതിരോധിക്കുന്ന മികച്ച സീറോ-ഹാലജൻ ലോ സ്മോക് ഗുണമേന്മയോടെ അത്യാധുനിക ഇ-ബീം സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അരിസോ വയേഴ്‌സ് നിർമ്മിക്കുന്നത്.

Advertisment

പരമ്പരാഗത  എഫ്ആർ പിവിസി വയേഴ്‌സ്നെ അപേക്ഷിച്ച് 75 ശതമാനം കൂടുതൽ വൈദ്യുത വാഹക ശേഷി അരിസോ വയേഴ്സിനുണ്ട്. 90 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനിലയിൽ തുടർച്ചയായി പ്രവർത്തിക്കാനുള്ള താപ പ്രതിരോധ ശേഷിയും ഇവയ്ക്കുള്ളതിനാൽ ഷോർട് സർക്യൂട്ട്, അഗ്നിബാധ, ഇലക്ട്രിക്ക് വയറിന്റെ ഉരുകൽ പോലുള്ള അപകടങ്ങളിൽ നിന്ന് വീടുകൾക്കും വ്യാപാര കെട്ടിടങ്ങൾക്കും മികച്ച സുരക്ഷയും ഇതുറപ്പാക്കുന്നു.

ലെഡ് ഇല്ലാത്തതും ആരോഗ്യത്തിന് മാരകഹാനിയുണ്ടാക്കാത്തതുമായ അസംസ്കൃത വസ്തുക്കളാണ് അരിസോ വയേഴ്‌സ്ന്റെ നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കർശനമായ ആർ ഒ എച്ച് എസ് (ROHS), ആർ ഇ എ സി എച്ച് (REACH) മാനദണ്ഡങ്ങൾ പ്രകാരമാണ് നിർമാണം. അഗ്നിബാധ പോലുള്ള അപകടങ്ങളുണ്ടായാൽ ഇൻസുലേഷനിൽ നിന്നും വിഷ വാതകങ്ങൾ പുറത്തു വരില്ല എന്നതിനാൽ ഇക്കോ ഫ്രണ്ട്‌ലിയും സുരക്ഷിതവുമാണ്.

ഉയർന്ന ചാലകശേഷി നൽകുന്നതിന് 99.97 ശതമാനം ശുദ്ധമായ കോപ്പർ ഉപയോഗിച്ച് നിർമ്മിച്ച അരിസോ വയേഴ്സിന്  പ്രശസ്തമായ സി ഇ (CE) അടക്കമുള്ള ദേശീയ, രാജ്യാന്തര ഗുണമേന്മാ അംഗീകാരങ്ങളുമുണ്ട്. എലികൾ പോലുള്ള ജീവികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഉറപ്പിലും കരുത്തിലുമാണ് പുറംപാളി നിർമ്മിച്ചിരിക്കുന്നത്. എല്ലാ കാലാവസ്ഥയിലും മികച്ച പ്രവർത്തനക്ഷമത ഉറപ്പു നൽകുന്ന ഇവയ്ക്ക് ദീർഘകാല ഉപയോഗക്ഷമതയുമുണ്ട്. 

വൈദ്യുത സുരക്ഷയുടെയും സുസ്ഥിരതയുടെയും കാര്യത്തിൽ വിപണിയിലെ അവസാന വാക്കായി അരിസോ വയേഴ്‌സ് മാറുമെന്ന് ഉറപ്പുണ്ടെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ മിഥുൻ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. “ഉപഭോക്താക്കളുടെ സുരക്ഷയോടൊപ്പം, ഇക്കോ-ഫ്രണ്ട്‌ലി ഭാവിയിലേക്കുള്ള വി-ഗാർഡിന്റെ സംഭവനകൂടിയാണ് അരിസോ വയേഴ്‌സ്," മിഥുൻ പറഞ്ഞു.

ഇന്ത്യയിലെ ഹൗസിങ് വയേഴ്‌സ്, കേബിൾ വിപണി 9 മുതൽ 10 ശതമാനം വരെ വളർച്ചയോടെ 22000-25000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വളർച്ചയോടൊപ്പം സുസ്ഥിരതയ്ക്ക് മുൻതൂക്കം നൽകുന്ന ഇക്കോ-ഫ്രണ്ട്‌ലി ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഡിമാൻഡിലും വൻ വർധനയാണ് പ്രതീക്ഷിക്കുന്നത്.

Advertisment