Advertisment

സോഷ്യല്‍മീഡിയയിലൂടെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ചു ; സി ഐ ശ്രീമോനെതിരെ തൊടുപുഴ സി.ജെ.എം കോടതി കേസെടുത്തു

New Update

സോഷ്യല്‍മീഡിയയിലൂടെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ച കുറ്റത്തിന് സി ഐ ശ്രീമോനെതിരെ തൊടുപുഴ സി.ജെ.എം കോടതി കേസെടുത്തു .ഐ.ടി ആക്ട് ഉൾപ്പെടയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.പ്രതിക്ക് കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ജാഫർഖാൻ മുഹമ്മദ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി മാത്യു.കെ.ജോൺ എന്നിവർക്ക് എതിരെയാണ് സി.ഐ തന്റെ പഴ്സണൽ നമ്പറിലെ വാട്ട്സ്ആപ്പ് വഴി പോലീസ് ന്യൂസ് എന്ന ഗ്രൂപ്പിലൂടെ കോൺഗ്രസ്സ് നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചത്.

വാദികൾ ഉൾപ്പെടെ അഞ്ചു സാക്ഷികളിൽ നിന്നും കോടതി നേരത്ത മൊഴി എടുത്തിരുന്നു.കോൺഗ്രസ് നേതാക്കൾക്കുവേണ്ടി അഡ്വ.സെബാസ്റ്റ്യൻ.കെ ജോസ് ഹാജരായി.

Advertisment