തൃശൂർ∙ ചാലക്കുടി ദേശീയപാതയില്‍ സിനിമാ സ്റ്റൈലില്‍ അപകടമുണ്ടാക്കി വന്‍ സ്വര്‍ണ്ണക്കവർച്ച. കാറില്‍ കൊണ്ടുപോയ ഒരുകിലോ സ്വര്‍ണമാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ സൃഷ്ടിച്ച് അപകടമുണ്ടാക്കി കവര്‍ന്നത്. സ്വര്‍ണമുണ്ടായിരുന്ന കാറില്‍ മറ്റൊരു കാര്‍ ഇടിപ്പിച്ചായിരുന്നു കവര്‍ച്ച.
നെടുമ്പാശേരിയില്‍നിന്നു കൊടുവള്ളിയിലേക്കു കൊണ്ടുപോയ സ്വർണമാണ് കവർന്നത്. ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം വാഹനത്തിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ കാറിലുള്ള രണ്ടുപേര്‍ ഇറങ്ങി ബലം പ്രയോഗിച്ചു സ്വര്‍ണമുണ്ടായിരുന്ന കാറില്‍ കയറി കടന്നുകളയുകയായിരുന്നു.
പിന്നീടു നടത്തിയ തിരച്ചലിൽ ആളൊഴിഞ്ഞ പറമ്പിൽ കാർ കണ്ടെത്തി. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. കൊടുവള്ളി സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.