Advertisment

സൂപ്പർ പോരാട്ടവുമായി ചാപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ

New Update

publive-image

Advertisment

ചാപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ലൈനപ്പായി. നിയോണിൽ നടന്ന നറുക്കെടുപ്പിലാണ് ടീമുകൾ തിരഞ്ഞെടുത്തത്.

മുൻ ചെൽസി താരം ഷെവ്ചെങ്കോയാണ് നറുക്കെടുപ്പിനു നേതൃത്വം നൽകിയത്. കഴിഞ്ഞ ചാപ്യൻസ് ലീഗ് ഫൈനലിന്റെ തനിയാവർത്തനമായി റയൽ മാഡ്രിഡ് യുവന്റസിനെ നേരിടും.

അതുപോലെ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ലിവര്‍പൂളിനെ നേരിടും. അഞ്ചു തവണ കപ്പുയർത്തിയ ബാഴ്‌സലോണക്ക് എതിരാളികൾ ഇറ്റലിയിൽ സൂപ്പർ ടീമായ എഎസ് റോമായാണ്.

publive-image

മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ക്വാർട്ടറിൽ എത്തിയ സെവിയ്യക്ക് എതിരാളികൾ ജർമൻ വമ്പന്മാരായ ബയേൺ മുനിച്ചാണ്.

ശക്തരായ പി എസ് ജിയെ മറികടന്നാണ് റയൽ മാഡ്രിഡ് ക്വാർട്ടർ ഉറപ്പിച്ചത്. അതുപോലെ ചെൽസിയെ മറികടന്നാണ് ബാഴ്‌സലോണ ക്വാർട്ടർ ഫൈനലിലെത്തിയത്.

futbol ipl isl
Advertisment