Advertisment

മുന്നണികളെ ഞെട്ടിച്ച് ചെങ്ങന്നൂരിൽ ആംആദ്മി മത്സരിക്കുന്നു. സ്ഥാനാർത്ഥി രാജീവ് പള്ളത്ത്

New Update

publive-image

Advertisment

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി രാജീവ് പള്ളത്ത് മത്സരിക്കും. അപ്രതീക്ഷിതമായാണ് ആ ആദ്മിയുടെ കടന്നുവരവ്. ഇതോടെ മുന്നണികള്‍ കൂടുതല്‍ ജാഗ്രതയിലായി .

യു ഡി എഫ് സ്ഥാനാര്‍ഥിയായി ഡി വിജയകുമാറും എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി സജി ചെറിയാനും ബിജെപി സ്ഥാനാര്‍ഥിയായി അഡ്വ. ശ്രീധരന്‍പിള്ളയുമാണ് ഇവിടെ ഏറ്റുമുട്ടുന്നത് .

രാജീവ് പള്ളത്തിനെക്കുറിച്ച് :

1979 ഡിസംബർ 12ന് ചെങ്ങന്നൂർ വാഴാർമംഗലം പള്ളത്ത് വീട്ടിൽ കെ രാഘവന്റെയും സി കെ ഗോമതിയുടേയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 14 വർഷം മുംബയിലും പൂനയിലുമായി സ്വകര്യ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചു.

2011 ൽ അണ്ണാ ഹസാരയുടെ നേതൃത്വത്തിൽ ഇന്ത്യ ഒട്ടാകെ കത്തി പടർന്ന അഴിമതി വിരുദ്ധ പോരാട്ടമായ ഇന്ത്യാ എഗൈൻസ്റ്റ് കറപ്ഷന്റെ ഭാഗമായി. ജൻ ലോക്പാൽ ബില്ലിനായി ഡൽഹിയിൽ നടന്ന അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തിൽ പങ്കാളിയായി.

തുടർന്ന് ആം ആദ്മി പാർട്ടിയുടെ രൂപീകരണം മുതൽ സജീവ പാർട്ടി പ്രവർത്തകൻ. ആലപ്പുഴയിലെ ആം ആദ്മി പാർട്ടിയുടെ ആദ്യ ജില്ലാ കമ്മറ്റി അംഗം. ചെങ്ങന്നൂർ എൽ എ സി ഒ ആയ രാജിവ് പള്ളത്ത് ചെങ്ങന്നൂരിലെ സാമൂഹിക സാംസ്കാരിക പരിസ്ഥിതി പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിക്കുന്നു.

അധികാര കേന്ദ്രങ്ങളിലെ അഴിമതിയും ക്രമക്കേടും പുറത്തു കൊണ്ടുവരാൻ വിവരാവകാര നിയമ പ്രകാരം രേഖകൾ ശേഖരിച്ച് നിയമ പോരാട്ടം നടത്തുന്ന രാജീവ് പള്ളത്ത് , സുപ്രസിദ്ധ വിവരാവകാശ പ്രവർത്തകനായ അഡ്വ: ഡി ബി ബിനു നേതൃത്വം നൽകുന്ന വിവരാവകാശ പ്രവർത്തകരുടെ സംഘടനയായ ആർ ടി ഐ കേരളാ ഫെഡറേഷന്റെ ചെങ്ങന്നൂർ താലൂക്ക് കോ-ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.

ദേശിയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റെ ആയി പ്രവർത്തിക്കുന്നു.

ചെങ്ങന്നൂരിന്റെ പ്രധാന ജലസ്രോതസ്സായ വരട്ടാറിന്റെ പുനരുജ്ജീവനത്തിനായി ശബ്ദിക്കുകയും പ്രവർത്തിക്കുകയും ചെയ്തു കൊണ്ടിരുന്ന രാജീവ് പള്ളത്ത് വിവിധ പഞ്ചായത്തുകളിൽ വരട്ടാറിനായി പ്രവർത്തിക്കുന്നവരെ ഏകോപിപിക്കുന്നതിനായി 2012 ൽ സേവ് വരട്ടാർ എന്ന പേരിൽ ഒരു നവ മാധ്യമ കൂട്ടയ്മക്ക് രൂപം കൊടുത്തു.

2017ൽ തുടക്കമിട്ട വരട്ടാർ പുനരുജ്ജീവന പ്രർത്തനക്കൾക്കായുള്ള ചർച്ചകൾക്കും ധനസമാഹരണത്തിനുമായി വരട്ടെ ആറ് എന്ന നവ മാധ്യമ കൂട്ടായ്മ രൂപീകരിച്ചു.

നികുതി വെട്ടിപ്പ് നടത്തിയും ജനങ്ങളെ ചൂഷണം ചെയ്തും ചെങ്ങന്നൂർ പ്രവർത്തിച്ചിരുന്ന വ്യാജ ലോട്ടറി പ്രവർത്തനങ്ങൾക്ക് 2014ൽ അന്ത്യം കുറുപ്പിക്കുകയും തുടർന്നുള്ള നിയമ പോരാടങ്ങൾ നടത്തി വരികയും ചെയ്യുന്നു.



‎ചെങ്ങന്നൂർ നഗരമധ്യത്തിലെ അഞ്ഞൂറോളം കുടുംബങ്ങൾ വസിക്കുന്ന ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളുന്ന നഗരസഭയുടെ നടപടിക്കെതിരെ പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പങ്കാളികളാക്കി കൊണ്ട് നഗരസഭയ്ക്കതിരെ സമരം ചെയ്തു. പിന്നീട് നഗരസഭക്കെതിരെ കോടതിയിൽ അന്യായം ഫയൽ ചെയ്ത് നിയമ പോരാട്ടം തുടരുന്നു.

ചെങ്ങന്നൂർ നഗരസഭയുടെ സ്റ്റേഡിയം നിർമ്മാണത്തിലെ ഒന്നര കോടി രൂപയുടെ അഴിമതി വിവരാവകാശ പ്രവർത്തനത്തിലൂടെ പുറത്ത് കൊണ്ടുവന്നു. അഴിമതിക്കെതിരായി വിജിലൻസ് അന്വേഷണം നടന്നു വരുന്നു.

2016 തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവും ബി ജെ പിയും കോൺഗ്രസിനെതിരെ നടത്തിയ പ്രധാന ആരോപണം രാജീവ് പള്ളത്ത് പുറത്ത് കൊണ്ടുവന്ന സ്റ്റേഡിയം അഴിമതിയാണ്. ഈ അഴിമതി പൊതുജന സമക്ഷത്തിൽ എത്തിച്ചതിന് യുത്ത് കോൺഗ്രസുകാരാലും പോലിസിനാലും മർദ്ദനം നേരിടേണ്ടി വന്നിട്ടുണ്ട്. പോലീസ് മർദ്ദനത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലും ഉണ്ടായി.

മുൻസിപ്പൽ സ്റ്റേഡിയത്തിൽ മാലിന്യം നിക്ഷേപിക്കുന്നത്തിൽ സ്റ്റേഡിയം യുവാക്കൾക്കും കായിക പ്രേമികൾക്കും ഉപയോഗിക്കാൻ സാധിക്കാതെ വന്നതിനാൽ നിരവധി പരാതികൾ അധികാരികൾക്ക് നൽകി.

അധികാരികളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സ്റ്റേഡിയത്തിലെ മാലിന്യം വാരി വേസ്റ്റ് ബക്കറ്റ് ചലഞ്ച് എന്ന പേരിൽ മുൻസിപ്പൽ ചെയർമാനെയും സ്ഥലം എം എൽ എ യും വെല്ലുവിളിച്ചത് ചെങ്ങന്നൂരിലെ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുക്കുകയും, മുൻസിപ്പൽ അധികാരികൾ ഒറ്റ രാത്രി കൊണ്ട് സ്റ്റേഡിയം വൃത്തിയാക്കുകയും ചെയ്തത് രാജീവ് പള്ളത്തിന്റെ പോരാട്ട വീര്യത്തിന്റെ വിജയമാണ്.

അഴിമതിക്കെതിരെയും പരിസ്ഥിതി സംരക്ഷണത്തിനായും, സമൂഹിക സുരക്ഷ ഉറപ്പു വരുത്തുന്നതിനായും പോരാടുന്ന ചെങ്ങന്നൂരിന്റെ മണ്ണും മനസ്സു അറിയുന്ന യുവ പോരാളിയാണ് രാജീവ് പള്ളത്ത്.

Advertisment