ഹരിചരണും രോഷ്‌നി സുരേഷും ആലപിച്ച ‘ശിക്കാരി ശംഭു’വിലെ ആദ്യ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു

ഫിലിം ഡസ്ക്
Thursday, December 28, 2017

കൊച്ചി:  മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ജനുവരിയിൽ തീയേറ്ററുകളിൽ എത്തുന്ന കുഞ്ചാക്കോ ബോബൻ ചിത്രം ‘ശിക്കാരി ശംഭു’വിലെ ആദ്യ ഗാനം റിലീസ് ചെയ്തു.

“മഴ” എന്ന ഈ മനോഹര ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്രീജിത് ഇടവനയാണ്. ഹരിചരണും രോഷ്‌നി സുരേഷും ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് സന്തോഷ് വർമ്മയാണ്.

സുഗീത് സംവിധാനം നിർവഹിച്ച ‘ശിക്കാരി ശംഭു’വിൽ കുഞ്ചാക്കോ ബോബൻ, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണൻ, അൽഫോൻസാ, ഹരീഷ്, ധർമജൻ ബോള്‍ഗാട്ടി, ജോണി ആന്റണി എന്നിവർ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്.

ഛായാഗ്രഹണം ഫൈസൽ അലിയും ചിത്രസംയോജനം വി സാജനുമാണ് നിർവഹിച്ചിരിക്കുന്നത്. ഏഞ്ചൽ മറിയ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസാണ് ‘ശിക്കാരി ശംഭു’ നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ.

×