Advertisment

സംതൃപ്തി നല്‍കുന്ന ഒരു കഥാപാത്രവും എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല, എനിക്ക് ഒരു ബ്രേക്ക് തന്ന പടം കിരീടമാണ്, അതില്‍ അവര്‍  എനിക്കുവേണ്ടി കുറെയൊക്കെ അഡ്ജസ്റ്റ് ചെയ്തു, എങ്കിലും നല്ല സീനുകളില്‍ നിന്നും എന്നെ ഒഴിവാക്കിയതില്‍ നല്ല വിഷമമുണ്ട്; കനകലത അന്നു പറഞ്ഞത്..

സിനിമയില്‍ തനിക്ക് ലഭിക്കാതെ പോയ നല്ല അവസരങ്ങളെക്കുറിച്ച് മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ കനകലത പറഞ്ഞ വാക്കുകള്‍ അവരുടെ വിയോഗശേഷം ശ്രദ്ധനേടുകയാണ്... 

author-image
ഫിലിം ഡസ്ക്
New Update
53535

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കനകലത. സിനിമയിലും സീരിയലിലും താരം തിളങ്ങിയിരുന്നു.  മുപ്പത്തെട്ട് വര്‍ഷത്തിലേറെ അഭിനയ രംഗത്ത് സജീവമായി നിന്ന കനകലത പാര്‍ക്കിന്‍സണ്‍സും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിലായിരുന്നു. 2021 മുതലാണ് നടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതും രൂക്ഷമായതും. 

Advertisment

2022 ഓഗസ്റ്റില്‍ ഡോക്ടറെ കണ്ടതിനെത്തുടര്‍ന്നു ഡിമന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്നു കണ്ടുപിടിച്ചു. എം.ആര്‍.ഐ. സ്‌കാനില്‍ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി. 16 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വിവാഹമോചനം നേടിയ കനകലതയ്ക്കു മക്കളില്ല. സിനിമയില്‍ തനിക്ക് ലഭിക്കാതെ പോയ നല്ല അവസരങ്ങളെക്കുറിച്ച് മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ കനകലത പറഞ്ഞ വാക്കുകള്‍ അവരുടെ വിയോഗശേഷം ശ്രദ്ധനേടുകയാണ്... 

''ഇത്രയും സിനിമയില്‍ അഭിനയിച്ചു. കുറെ സിനിമകളില്‍ നല്ല നല്ല വേഷങ്ങളും ചെയ്തു. എങ്കിലും എന്റെ മനസിന് സംതൃപ്തി നല്‍കുന്ന ഒരു കഥാപാത്രവും എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍,  

എടുത്തു പറയേണ്ട ചില വേഷങ്ങളുണ്ട്. എനിക്ക് ഒരു ബ്രേക്ക് തന്ന പടം കിരീടമാണ്. അതില്‍ മോഹന്‍ലാലിന്റെ മൂത്ത സഹോദരിയുടെ വേഷം, ജഗതി ശ്രീകുമാറാണ് ഭര്‍ത്താവായി അഭിനയിച്ചത്. എല്ലാവരുടെയും മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രമാണത്. 

നിങ്ങള്‍ സിനിമയില്‍ കണ്ടതിലും കൂടുതല്‍ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു അത്. പക്ഷെ, അന്ന് ഞാന്‍ പ്രഫഷണല്‍ നാടകത്തില്‍ പോകുന്നത് കൊണ്ട് അതിലെ ഒരുപാട് സീനുകളില്‍ നിന്നും എന്നെ ഒഴിവാക്കി. അല്ലെങ്കില്‍ കുറച്ചുകൂടി പ്രാധാന്യമുള്ള ഒരു നല്ല വേഷമായി മാറുമായിരുന്നു അത്. എന്നെ ആ സിനിമയിലേക്ക് വിളിക്കുമ്പോള്‍ത്തന്നെ ഇത് സീസണ്‍ സമയമാണെന്നും നാടകമുള്ളപ്പോള്‍ എന്നെ വിടണമെന്നും പറഞ്ഞിരുന്നു. അത് സമ്മതിച്ചതാണ് അവര്‍ എന്നെ വിളിച്ചത്.

അതുകൊണ്ട് തന്നെ ഒരുപാട് നല്ല നല്ല സീനുകളില്‍ നിന്നും അവര്‍ എന്നെ ഒഴിവാക്കി. എന്റെ ഏതോ ചിത്രം കണ്ടിട്ടാണ് കിരീടത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷണ്മുഖന്‍ എന്റെ പേര് പറഞ്ഞ് എന്നെ അതിലേക്ക് വിളിക്കുന്നത്. അവര്‍ ശരിക്കും എനിക്കുവേണ്ടി കുറെയൊക്കെ അഡ്ജസ്റ്റ് ചെയ്തെങ്കിലും എനിക്ക് നല്ല വിഷമമുണ്ട്, നല്ല സീനുകളില്‍ നിന്നും ഒഴിവാക്കിയതില്‍. 

പടം കാണുമ്പോള്‍ അത് മനസിലാകും. മൂത്ത മകള്‍ പല സാഹചര്യങ്ങളിലും സിനിമയില്‍ ഇല്ലായിരുന്നു. കീരിക്കാടന്‍ ജോസ് വീട് ആക്രമിക്കുന്ന സീനിലും ഹോസ്പിറ്റലിലും പാട്ടിലുമൊക്കെ ഞാന്‍ വേണ്ടതായിരുന്നു. പക്ഷെ, എന്നെ ഒഴിവാക്കി. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ കിരീടം തന്നെയാണ്...''

Advertisment