Advertisment

'' ഞാന്‍ പുകവലിക്കുന്നയാളാണ്, അതിനാല്‍ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് എനിക്ക് പറയാനാകില്ല..''

"ചില കാര്യങ്ങള്‍ സിനിമയാക്കാന്‍ പറ്റുന്നവയായിരിക്കില്ല. ആളുകള്‍ക്ക് മനസിലാകുന്നതിനും അപ്പുറമായിരിക്കും അത്.."

author-image
ഫിലിം ഡസ്ക്
New Update
53535555

മലയാളത്തിന്റെ പ്രിയതാരമായ ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ ആവേശം തിയറ്ററില്‍ മികച്ച ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ ധൂമം എന്ന തന്റെ സിനിമയുടെ പരാജയത്തേക്കുറിച്ചും താന്‍ പുകവലിക്കുന്ന ആളാണെന്നും അതിനാല്‍ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് പറയാന്‍ തനിക്കാവില്ലെന്നും താരം ഒരഭിമുഖത്തില്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

''ചില കാര്യങ്ങള്‍ സിനിമയാക്കാന്‍ പറ്റുന്നവയായിരിക്കില്ല. ആളുകള്‍ക്ക് മനസിലാകുന്നതിനും അപ്പുറമായിരിക്കും അത്. അങ്ങനെയുള്ള കഥകള്‍ കേള്‍ക്കുമ്പോള്‍ മികച്ച ആശയമായി തോന്നും. സിനിമയായാല്‍ മികച്ച അവസരമാണെന്ന് കരുതും. 

പക്ഷേ, സിനിമയാക്കി കഴിഞ്ഞാല്‍ അത് വര്‍ക്കാവില്ല. ഞാന്‍ പുകവലിക്കുന്നയാളാണ്. അതിനാല്‍ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് എനിക്ക് പറയാനാകില്ല. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 70 ശതമാനവും പുകയില കമ്പനികളുടെ കൈയിലാണ്. ഇതേക്കുറിച്ച് ആളുകളെ അറിയിക്കണമെന്ന് മാത്രമേ ഞാന്‍ കരുതിയുള്ളൂ...''

Advertisment