Advertisment

''കിരീടം ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു, പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികള്‍...''

കിരീടം ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ തങ്ങള്‍ക്ക് ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചെന്ന് ലാല്‍ അനുസ്മരിച്ചു.

author-image
ഫിലിം ഡസ്ക്
New Update
535355

കഴിഞ്ഞ ദിവസം അന്തരിച്ച നടി കനകലതയെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. കിരീടം ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ തങ്ങള്‍ക്ക് ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചെന്ന് ലാല്‍ അനുസ്മരിച്ചു.

Advertisment

''മലയാളസിനിമയില്‍ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു പ്രിയപ്പെട്ട കനകലത. ഇരുനൂറ്റി എണ്‍പതിലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത അനുഗ്രഹീത കലാകാരി. 

കിരീടം ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ ഞങ്ങള്‍ക്ക് ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചു. ഈ ലോകത്തോട് വിടപറഞ്ഞ പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികള്‍...'' 

കിരീടത്തിലും വര്‍ണപ്പകിട്ടിലും മോഹന്‍ ലാലിന്റെ സഹോദരിയായിരുന്നു താരം. സ്ഫടികം, രാജാവിന്റെ മകന്‍, മിഥുനം, ചെങ്കോല്‍, ഒരു യാത്രാമൊഴി, തച്ചോളി വര്‍ഗീസ് ചേകവര്‍, അപ്പു തുടങ്ങിയ ചിത്രങ്ങളിലും കനകലത മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

Advertisment