Advertisment

''സൂപ്പര്‍താരങ്ങള്‍ക്ക് പോലും രാഷ്ട്രീയമുണ്ട്, എന്നാല്‍ അവരെ നേരിടാന്‍ ആര്‍ക്കും ധൈര്യമില്ല, ചെറിയ ആളുകളെയാണ് ലക്ഷ്യം വയ്ക്കുന്നത്..''

"ഇന്ത്യന്‍ പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ആ പരിപാടിയില്‍ പോയി പങ്കെടുക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.."

author-image
ഫിലിം ഡസ്ക്
New Update
646464633

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമാണ് ജയ് ഗണേഷ്. ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ചിത്രം എന്ന ആരോപണം ഉയര്‍ത്തി വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

Advertisment

'ജയ് ഗണേഷ്' എന്ന സിനിമയുടെ ഗള്‍ഫ് റിലീസ് സംബന്ധിച്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

''ജയ് ഗണേഷില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ മതത്തെയോ പിന്തുണയ്ക്കുന്ന ഒരു ഡയലോഗ് പോലുമില്ല. ഉണ്ടെന്ന് തെളിയിച്ചാല്‍ താന്‍ ഈ പണി അവസാനിപ്പിക്കാം. ഒരു സിനിമയുടെ പേരില്‍ ഒരാളുടെ വിധിയെഴുതുന്നത് ശരിയാണോ. 

സൂപ്പര്‍താരങ്ങള്‍ക്ക് പോലും രാഷ്ട്രീയമുണ്ട്. എന്നാല്‍ അവരെ നേരിടാന്‍ ആര്‍ക്കും ധൈര്യമില്ല. ചെറിയ ആളുകളെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ആ പരിപാടിയില്‍ പോയി പങ്കെടുക്കുക മാത്രമാണ് ഞാന്‍ ചെയ്തത്...'' 

 

Advertisment