Advertisment

"ഈ സാരിയിലുള്ള ഈ ഫോട്ടോ മറിയത്തേക്കാള്‍ ചെറിയ പ്രായത്തിലുള്ള എന്റെ കുട്ടിക്കാലവും നമ്മളൊരുമിച്ചുള്ള ചിത്രങ്ങളും എന്നെ ഓര്‍മിപ്പിക്കുകയാണ്"; ഉമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ആശംസയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

author-image
ഫിലിം ഡസ്ക്
New Update
dulquer salmaan.jpg

ഉമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ആശംസയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഉമ്മയായ സുല്‍ഫത്തിന്റെ ചിത്രം പങ്കുവെച്ച് കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് കൊണ്ടു പോകുന്നുവെന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുന്നത്. ഇപ്പോഴും ഉമ്മ തങ്ങളെ കുട്ടികളായാണ് കാണുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

''അമ്മയുടെ പിറന്നാളിന് പോസ്റ്റ് ചെയ്യാന്‍ ഫോട്ടോകള്‍ തിരയുന്നതിനിടയിലാണ് ഈ ചിത്രം കണ്ടെത്തിയത്. ഈ സാരിയിലുള്ള ഈ ഫോട്ടോ മറിയത്തേക്കാള്‍ ചെറിയ പ്രായത്തിലുള്ള എന്റെ കുട്ടിക്കാലവും നമ്മളൊരുമിച്ചുള്ള ചിത്രങ്ങളും എന്നെ ഓര്‍മിപ്പിക്കുകയാണ്. വീണ്ടും അതുപോലൊരു കുട്ടിയാകാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അമ്മ എന്നെ അങ്ങനെയാണ് കാണുന്നതെന്നെനിക്കറിയാം. ഞങ്ങള്‍ക്ക് എത്ര പ്രായമായാലും അമ്മയുടെ കണ്ണുകളിലും ഹൃദയങ്ങളിലും നിങ്ങളുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും ഒരേ പ്രായമാണ്'', ദുല്‍ഖര്‍ പറയുന്നു.

Advertisment