Advertisment

ട്രൈസെപ് സർജറിക്ക് വിധേയനായി നടൻ സെയ്ഫ് അലി ഖാൻ

author-image
ഫിലിം ഡസ്ക്
New Update
SAIF ALIKHAN1.jpg

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ട്രൈസെപ് സർജറിക്ക് വിധേയനായി. വരാനിരിക്കുന്ന ഒരു സിനിമയ്‌ക്കായി ഒരു ആക്ഷൻ സീക്വൻസ് അവതരിപ്പിക്കുന്നതിനിടെയുണ്ടായ  പരിക്കിനാണ്  ട്രൈസെപ് സർജറിക്ക് വിധേയനായത് . അദ്ദേഹം ഇപ്പോൾ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിയപ്പോൾ ഭാര്യ കരീന കപൂർ ഖാനോടൊപ്പം ഉണ്ടായിരുന്നു.

“ഈ പരിക്കും തുടർന്നുള്ള ശസ്ത്രക്രിയയും ഞങ്ങൾ ചെയ്യുന്ന ജോലിയുടെ  ഭാഗമാണ്. അത്തരം അത്ഭുതകരമായ ശസ്ത്രക്രിയാ കൈകളിൽ ആയിരിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്, എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും  നന്ദി പറയുന്നു'' ശസ്ത്രക്രിയയ്ക്ക് ശേഷം സെയ്ഫ് പറഞ്ഞു, 

വർക്ക് ഫ്രണ്ടിൽ, ആദിപുരുഷ് എന്ന ചിത്രത്തിലാണ് സെയ്ഫ് അലി ഖാൻ അവസാനമായി അഭിനയിച്ചത്. പ്രഭാസ്, കൃതി സനോൻ എന്നിവരും അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ഓം റൗട്ടാണ്.

Advertisment