Advertisment

'പഴയ ന​ഗ്മയിൽ നിന്നും നടി വല്ലാതെ മാറിപ്പോയി'; നടി ന​ഗ്മയുടെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
New Update
nagma.jpg

ഒരു കാലത്ത് തെന്നിന്ത്യൻ‍‌ സിനിമാ രം​ഗത്തെ മിന്നും താരമായിരുന്നു  ന​ഗ്മ.  ന​ഗ്മയ്ക്ക് ബോളിവുഡിലേക്കാൾ അവസരങ്ങൾ ലഭിച്ചത് തമിഴ്, തെലുങ്ക് സിനിമകളിലാണ്.  സിനിമ രംഗത്ത് തിളങ്ങി നിന്ന കാലത്ത് നടിയുടെ പ്രണയ ബന്ധങ്ങളും വലിയ തോതിൽ ചർച്ചയായി. നടൻ ശരത് കുമാറിനെയും ന​ഗ്മയെയും കുറിച്ചുള്ള കഥകൾ ഒരു കാലത്ത് സിനിമാ ലോകത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. സൗരവ് ​ഗാം​ഗുലിമായുള്ള ബന്ധവും വലിയ തോതിൽ ചർച്ചയായി. 

കരിയറിന്റെ ഒരു ഘട്ടത്തിൽ ന​ഗ്മയുടെ താരത്തിളക്കം കുറഞ്ഞപ്പോൾ രാഷ്ട്രീയത്തിലേക്ക് നടി ശ്രദ്ധ തിരിച്ചു. പിന്നീട് ലൈം ലൈറ്റിൽ ന​ഗ്മയെ അധികം കാണാറില്ല. ന​ഗ്മയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. പഴയ ന​ഗ്മയിൽ നിന്നും നടി വല്ലാതെ മാറിപ്പോയെന്ന് ആരാധകർ പറയുന്നു. വണ്ണം വെച്ചപ്പോൾ നടിയുടെ സൗന്ദര്യം കുറഞ്ഞെന്നും അഭിപ്രായമുണ്ട്. പഴയ ന​ഗ്മ തന്നെയാണോ ഇതെന്നാണ് മിക്കവരുടെയും ചോദ്യം. മാധ്യമങ്ങൾക്ക് മുന്നിൽ ന​ഗ്മ സംസാരിച്ചിട്ടും നാളുകൾ ഏറെയായി.

Advertisment