Advertisment

നടി സുരഭി സന്തോഷ് വിവാഹിതയായി; വരൻ ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രൻ

author-image
ഫിലിം ഡസ്ക്
New Update
surabee santhosh.jpg

നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭർത്താവ്. വിവാഹച്ചടങ്ങിലെ പ്രധാന നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. സരിഗമ ലേബലിലെ ആർടിസ്റ്റായ പ്രണവ് മുംബൈയിൽ ജനിച്ചുവളർന്നയാളാണ്. നാട്ടിൽ പയ്യന്നൂർ ആണ് സ്വദേശം. വീട്ടുകാരുടെ തീരുമാനപ്രകാരം പറഞ്ഞുറപ്പിച്ച ശേഷമായിരുന്നു വിവാഹം. ‌കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. 

പ്രണവ് ചന്ദ്രനും സുരഭി സന്തോഷും

നടി എന്നതിലുപരി മോഡലും ക്ലാസിക്കൽ ഡാൻസറും അഭിഭാഷകയുമാണ് സുരഭി സന്തോഷ്. 2018ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’യിലൂടെയാണ് സുരഭി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

Advertisment