Advertisment

'മതവും വിശ്വാസവും മനസിൽ വയ്ക്ക്, മനുഷ്യത്വത്തെ മുകളിൽ വയ്ക്ക്'; ഐശ്വര്യ രജിനികാന്ത് ചിത്രം 'ലാൽ സലാം' ' ട്രെയ്‌ലർ ശ്രദ്ധനേടുന്നു

author-image
ഫിലിം ഡസ്ക്
New Update
lal salam trlr.jpg



ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധനേടുന്നു. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മകളുടെ ചിത്രത്തിൽ  സ്‌പെഷ്യൽ അപ്പിയറിങ്ങിൽ സൂപ്പർ താരം രജിനികാന്തും  എത്തുന്നുണ്ട്. 

Advertisment

ക്രിക്കറ്റ് താരം കപിൽ ദേവും ചിത്രത്തിൽ  അഭിനയിക്കുന്നുണ്ട് . പൊങ്കൽ റിലീസായി എത്താൻ തീരുമാനിച്ചിരുന്ന ചിത്രം ഫെബ്രുവരി 9 ലേക്ക് റിലീസ് മാറ്റുകയായിരുന്നു. മതം, രാഷ്ട്രീയം, അധികാരം തുടങ്ങിയ ചുറ്റിപറ്റി കഥപറയുന്ന ചിത്രത്തിൽ സ്‌പോർട്‌സും കഥയുടെ ഭാഗമാകുന്നുണ്ട്.

ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മൊയ്തീൻ ഭായി എന്ന റോളിലാണ് രജിനികാന്ത് എത്തുന്നത്. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisment