Advertisment

"ആദ്യ സിനിമയിൽ തന്നെ ദേശീയ പുരസ്‌കാരം വാങ്ങാൻ എത്തിയിരിക്കുന്ന ആ പെൺകുട്ടിയോട് 135–ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാൻ വന്നിരിക്കുന്ന ഞാൻ എന്താണ് മറുപടി പറയേണ്ടത്?’’ മലയാളി പെൺകുട്ടി തന്നെ ഞെട്ടിച്ചെന്ന് അക്ഷയ് കുമാർ; അത് താനാണെന്ന് സുരഭി

author-image
ഫിലിം ഡസ്ക്
New Update
surabhi lakshmi1.jpg

ദേശീയ പുരസ്കാര ചടങ്ങിനിടെ പരിചയപ്പെട്ട ഒരു മലയാള നടിയെപ്പറ്റി ബോളിവുഡ് താരം അക്ഷയ് കുമാർ സംസാരിക്കുന്നതിന്റെ വിഡിയോ ഈയിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അക്ഷയ് കുമാർ പരാമർശിച്ച നടി ആരാണെന്ന അന്വേഷണത്തിലായിരുന്നു ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികൾ. 

Advertisment

അന്ന് അക്ഷയ് കുമാറിനൊപ്പം പുരസ്കാരം സ്വന്തമാക്കിയ നടി സുരഭി ലക്ഷ്മിയേക്കുറിച്ചാണ് അക്ഷയ് കുമാർ പറഞ്ഞതെന്ന് നിരവധി മലയാളി താരങ്ങൾ കമന്റുമായെത്തി. ഒടുവിൽ, സാക്ഷാൽ സുരഭി ലക്ഷ്മി തന്നെ ഇക്കാര്യം സ്ഥിരീകരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്.

 അക്ഷയ് കുമാർ ഈ വീഡിയോയിൽ പറയുന്നത്. ‘

‘ദേശീയ പുരസ്കാരം വാങ്ങാൻ പോയപ്പോൾ എന്റെ അടുത്ത് ഒരു പെൺകുട്ടി വന്നിരുന്നു. അന്ന് അവിടെ ദേശീയ അവാർഡ് വാങ്ങാൻ എത്തിയ കുറേപേരുണ്ടായിരുന്നു. എന്റെ അടുത്ത് വന്നിരുന്ന പെൺകുട്ടി പറഞ്ഞു, ഞാൻ മലയാള സിനിമയിലെ ഒരു നടി ആണ്. അങ്ങയുടെ വലിയൊരു ആരാധിക കൂടിയാണ് എന്ന്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം അഭിമാനബോധത്തോടെ ഇരിക്കുന്ന എന്നോട് അവർ ചോദിച്ചു, ‘‘സർ... താങ്കൾ എത്ര സിനിമ ചെയ്‌തിട്ടുണ്ട്?’’ 135 സിനിമയോളം ഞാൻ ചെയ്തിട്ടുണ്ടെന്ന് ഞാൻ മറുപടി പറഞ്ഞു. അപ്പോൾ, ഞാൻ തിരിച്ചു ചോദിച്ചു, ‘‘കുട്ടി എത്ര സിനിമകൾ ചെയ്തിട്ടുണ്ട്?’’ ആ പെൺകുട്ടി പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി. സർ ഇത് എന്റെ ആദ്യ സിനിമ ആണെന്നായിരുന്നു അവർ പറഞ്ഞത്. ആദ്യ സിനിമയിൽ തന്നെ ദേശീയ പുരസ്‌കാരം വാങ്ങാൻ എത്തിയിരിക്കുന്ന ആ പെൺകുട്ടിയോട് 135–ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാൻ വന്നിരിക്കുന്ന ഞാൻ എന്താണ് മറുപടി പറയേണ്ടത്?’’. അക്ഷയ്കുമാറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

 

Advertisment