Advertisment

മീന പ്രധാനവേഷത്തിൽ എത്തുന്ന 'ആനന്ദപുരം ഡയറീസ്'; ട്രെയിലർ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update
ANANTHAPURAM.jpg

'അ‍‍‍‍‍ഡാറ് ലൗവ്' എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ റോഷൻ അബ്ദുൾ റഹൂഫ് ഉൾപ്പടെ നിരവധി പുതുമുഖ താരങ്ങൾ അണിനിരക്കുന്ന 'ആനന്ദപുരം ഡയറീസ്' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

Advertisment

തെന്നിന്ത്യൻ താരം മീന കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ തമിഴ് നടൻ ശ്രീകാന്തും മനോജ് കെ ജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പകുതി വഴിയിൽ മുടങ്ങിപ്പോയ നിയമ പഠനം പുനരാരംഭിക്കാൻ എത്തുന്ന വിദ്യാർത്ഥിയുടെ കഥാപാത്രത്തെയാണ് മീന സിനിമയിൽ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ലോ കോളേജ് പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ കുടുംബ ബന്ധങ്ങളുടെ കൂടി കഥ പറയുന്നതാണ്. 'ഇടം' എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആനന്ദപുരം ഡയറീസ്'. നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായരാണ് ചിത്രത്തിൻറെ കഥയെഴുതിയിരിക്കുന്നത്. സിദ്ധാർത്ഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, റോഷൻ അബ്ദുൾ റഹൂഫ്, മാലാ പാർവ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ തുടങ്ങിയ പ്രമുഖ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Advertisment