Advertisment

അനശ്വര രാജൻ-നിവിൻ പോളി ചിത്രം മലയാളി ഫ്രം ഇന്ത്യ; വിനീത് ശ്രീനിവാസൻ പാടിയ രസകരമായ ഗാനം സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്

author-image
ഫിലിം ഡസ്ക്
New Update
malayali frm india.jpg

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന അനശ്വര രാജൻ-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന  ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.  ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുകയാണ്. വിനീത് ശ്രീനിവാസൻ പാടിയ രസകരമായ പാട്ടും ധ്യാൻ-നിവിൻ കൂട്ടുകെട്ടിലെ കോമഡിയും ഈ പാട്ടിനെ കൂടുതൽ മനോഹരമാക്കുന്നു.

Advertisment

ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആകും. ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമിക്കുന്ന ‘മലയാളി ഫ്രം ഇന്ത്യ’ വലിയ മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്.

ഈചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ഛായാഗ്രഹണം സുദീപ് ഇളമൺ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, ആർട്ട്‌ ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണെക്സ് സേവ്യർ, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, മ്യൂസിക് ജെയിക്സ് ബിജോയുമാണ് 

Advertisment