Advertisment

"ഭാര്യയും ചെന്നൈയിൽ കുടുംബാംഗങ്ങളുമൊക്കെ ഒരുപാടുണ്ട്, പക്ഷേ എപ്പോഴും ഒറ്റപ്പെടലായിരുന്നു, മരണത്തെ മുഖാമുഖം കണ്ടപ്പോഴും ജീവിതത്തിലൊരിക്കലും കാണണമെന്ന് ആഗ്രഹിച്ചപ്പോഴൊന്നും മകളെ കാണാന്‍ സാധിച്ചിട്ടില്ല, ഡിവോഴ്‌സിന്റെ നിബന്ധനയില്‍ മകളെ എല്ലാ ആഴ്ചയിലും കാണാമെന്ന് ഉണ്ട്. നിയമങ്ങളെന്ന് പറയുന്നത് കള്ളന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്, നല്ലവര്‍ക്ക് വേണ്ടിയല്ല"; നടൻ ബാല പറയുന്നു

author-image
ഫിലിം ഡസ്ക്
New Update
56666

മലയാളി അല്ലെങ്കിലും മലയാളിയെപോലെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ബാല സ്വകാര്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്ന വ്യക്തിയാണ് ബാല. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളുടെ പേരിലാണ് ഏറ്റവും കൂടുതല്‍ ബാല വിമര്‍ശിക്കപ്പെട്ടത്. രണ്ട് തവണ വിവാഹിതനായെങ്കിലും രണ്ടും വേര്‍പിരിയുന്ന അവസ്ഥയിലേക്ക് എത്തി. 

Advertisment

ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഒരുപാട് പേര്‍ കൂടെ ഉണ്ടായിരുന്നെങ്കിലും ജീവിതത്തില്‍ താന്‍ ഒറ്റയ്ക്ക് ആയി പോയെന്ന് പറയുകയാണ് താരമിപ്പോള്‍. ചാരിറ്റി ചെയ്യുമ്പോള്‍ പോലും ആളുകള്‍ തന്നെ മുതലെടുക്കുകയാണ്. മാത്രമല്ല ഒത്തിരി തവണ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും നടന്‍ പറഞ്ഞു.

ചെറിയ പ്രായത്തില്‍ വളര്‍ന്ന് വരുമ്പോള്‍ എല്ലാ കാര്യങ്ങളും വളരെ മനോഹരമായിരുന്നു. വളര്‍ന്ന് വന്നതിന് ശേഷം ചില ബന്ധങ്ങള്‍ എന്തിനാണ് ഉണ്ടായതെന്ന് ഓര്‍ക്കുമ്പോഴും അതിന്റെ സത്യകഥ അറിയുമ്പോള്‍ അറപ്പും വെറുപ്പും തോന്നും. യഥാര്‍ഥ ജീവിതത്തില്‍ അതൊരു വേസ്റ്റ് ആണെന്നറിയുമ്പോള്‍ ശരിക്കും സങ്കടം തോന്നും. സത്യമെന്താണെന്ന് അറിഞ്ഞപ്പോഴാണ് ആ ബന്ധങ്ങളൊക്കെ നമുക്ക് എന്തിനാണ് ഉണ്ടായതെന്ന് തോന്നി പോകുന്നത്.

മരണത്തെ മുഖാമുഖം കണ്ടപ്പോഴും ജീവിതത്തിലൊരിക്കലും കാണണമെന്ന് ആഗ്രഹിച്ചപ്പോഴൊന്നും മകളെ കാണാന്‍ സാധിച്ചിട്ടില്ല. ഡിവോഴ്‌സിന്റെ നിബന്ധനയില്‍ മകളെ എല്ലാ ആഴ്ചയിലും കാണാമെന്ന് ഉണ്ട്. നിയമങ്ങളെന്ന് പറയുന്നത് കള്ളന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. നല്ലവര്‍ക്ക് വേണ്ടിയല്ല. ഇതൊക്കെ ഞാന്‍ ഒരുപാട് ചാനലുകളില്‍ പറഞ്ഞിട്ടുണ്ട്. എട്ട് വര്‍ഷത്തോളം ഞാന്‍ കോടതിയില്‍ കയറി ഇറങ്ങിയിരുന്നുവെന്നും ബാല വ്യക്തമാക്കുന്നു.

Advertisment