Advertisment

ക്യാൻസർ പോലെയുള്ള രോഗങ്ങളുടെ പേരിൽ സെൽഫ്-പ്രൊമോഷനുകൾ ചെയ്യുന്നത് അനുവദിച്ച് നൽകാനാകില്ല; വ്യാജ വാർത്ത പ്രചരിപ്പിച്ച പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്ന് സിനിമ പ്രവർത്തകരുടെ സംഘടന

author-image
ഫിലിം ഡസ്ക്
New Update
poonam

ഡല്‍ഹി: കഴിഞ്ഞ ദിവസമാണ് പൂനം പാണ്ഡേ ക്യാൻസർ ബാധിച്ച് മരിച്ചുവെന്ന് വാർത്തകൾ പ്രചരിച്ചത്. ഇപ്പോഴിതാ നടിയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ പ്രവർത്തകരുടെ സംഘടന രംഗത്തെത്തിയിരിക്കുകയാണ്.

ക്യാൻസർ പോലെയുള്ള രോഗങ്ങളുടെ പേരിൽ സെൽഫ്-പ്രൊമോഷനുകൾ ചെയ്യുന്നത് അനുവദിച്ച് നൽകാനാകില്ലയെന്നാണ് അഖിലേന്ത്യ സിനി വർക്കേഴ്‌സ് അസോയേഷൻ എക്‌സിൽ പ്രസ്തവാന പങ്കുവെച്ചുകൊണ്ട് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

വ്യാജ വാർത്ത പ്രചരിപ്പിച്ച താരത്തിനെതിരെ കേസെടുക്കണമെന്നും സിനിമ സംഘടന പ്രവർത്തകർ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് സംഘടന മുംബൈയിലെ വിഖ്രോളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. 

Advertisment