Advertisment

'ആമ്പല്‍പൂവി'ലൂടെ അരങ്ങേറ്റം, 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' അവസാന ചിത്രം; സംവിധാനം ചെയ്തത് 18 സിനിമകള്‍; മലയാളത്തിന്റെ 'സുകൃതം' ഇനി ഇല്ല ! ഹരികുമാറിന് വിട

1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം. 1994-ൽ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം

author-image
ഫിലിം ഡസ്ക്
Updated On
New Update
harikumar director

തിരുവനന്തപുരം: ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  പതിനെട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. 

1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം. 1994-ൽ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. ജാലകം, ഊഴം, അയനം, ഉദ്യാനപാലകന്‍ തുടങ്ങിയവയും ശ്രദ്ധേയമായ ചിത്രങ്ങളാണ്.  2022ൽ പുറത്തിറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം.

Advertisment