ഇനി ആടുജീവിതത്തിന് മുന്നിലുള്ളത് രണ്ട് സിനിമകളാണ്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സും ജൂഡ് ആന്തണിയുടെ സംവിധാനത്തിൽ എത്തിയ 2018ഉം. 176 കോടിയാണ് 2018ന്റെ ആഗോള കളക്ഷൻ. മഞ്ഞുമ്മൽ ബോയ്സ് 250കോടിയിലേക്ക് കുതിക്കുകയാണെന്നാണ് വിലയിരുത്തൽ. മഞ്ഞുമ്മൽ ബോയ്സ്, 2018, ആടുജീവിതം, പുലിമുരുകൻ, ലൂസിഫർ, പ്രേമലു എന്നിങ്ങനെയാണ് നിലവിൽ ആഗോള ബോക്സ് ഓഫീസിൽ മുന്നിലുള്ള മലയാള സിനിമകളുടെ ലിസ്റ്റ്.