അതേസമയം കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ഇപ്പോൾ അഭിനയിക്കുന്നത്. സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാലു കുട്ടികളുടേയും അവരുടെ ജീവിതത്തിലേക്ക് വരുന്ന ഒരു ചെറുപ്പക്കാരൻ്റേയും ആത്മബന്ധത്തിൻ്റെ കഥയാണ് നർമ്മത്തിലൂടെയും ഒപ്പം ഹൃദയസ്പർശിയായും അവതരിപ്പിക്കുന്നത്.
ലാലു അലക്സ്, സാജു നവോദയ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ് ജി. മേനോൻ, ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ, അർഷ, സൂസൻ രാജ് കെപിഎസി ആവണി എന്നിവരും പ്രധാന അഭിനേതാക്കളാണ്.