Advertisment

സ്വവർഗലൈംഗികത ഒരു രോഗമാണെന്നാണ് കരുതിയത്, കാതൽ എല്ലാം മാറ്റിമറിച്ചു: തങ്കൻ ചേട്ടൻ

സ്വർഗാനുരാഗിയായ കഥാപാത്രമായിട്ടാണ് സുധി കാതലിൽ അഭിനയിച്ചത്

മൂവി ഡസ്ക് and Neenu
New Update
b330de4c-c3aa-4c69-808f-17a57a082e8b.jpeg

കാതൽ സിനിമ കണ്ടവരാരും മറക്കാൻ ഇടയില്ലാത്ത കഥാപാത്രമാണ് തങ്കൻ ചേട്ടൻ. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ സുധിയാണ് ഈ വേഷം മനോഹരമായി സ്‌ക്രീനിൽ അവതരിപ്പിച്ചത്. സ്വർഗാനുരാഗിയായ കഥാപാത്രമായിട്ടാണ് സുധി കാതലിൽ അഭിനയിച്ചത്. നോട്ടത്തിലും നടപ്പിലുമെല്ലാം അയാൾ ആ കഥാപാത്രത്തെ ഏറ്റവും മികച്ചതാക്കിയിരുന്നു. ഇപ്പോഴിതാ സ്വവർഗലൈംഗികതയെ കുറിച്ചും മറ്റും തനിക്കുണ്ടായിരുന്ന മുൻധാരണകൾ കുറിച്ച് സംസാരിക്കുകയാണ് സുധി.

കാതൽ ഒരു വ്യക്തി എന്ന നിലയില്‍ എന്നിൽ വലിയൊരു മാറ്റമുണ്ടാക്കിയിട്ടുണ്ട്. സ്വവർഗലൈംഗികത ഒരു രോഗമാണെന്ന പൊതുധാരണയിൽ തന്നെയായിരുന്നു ഞാനും ജീവിച്ചിരുന്നത്. പക്ഷേ സിനിമയ്ക്ക് വേണ്ടി കൂടുതൽ വായിക്കുകയും മനസിലാക്കുകയും ചെയ്തപ്പോളാണ് ഇത് വളരെ സ്വാഭാവികമായ ഒന്നാണെന്നും ഒരിക്കലും ഒരു രോഗാവസ്ഥയല്ലെന്നും തിരിച്ചറിഞ്ഞത്. എന്നിലുണ്ടായത് പോലെ കാതൽ സിനിമ വിപ്ലവകരമായ ഒരു മാറ്റം സമൂഹത്തിലും ഉണ്ടാക്കുമെന്നാണ് വിശ്വസിക്കുന്നത്.

Advertisment