Advertisment

ഒറ്റക്കാണ് ജീവിതം, അവൾ സന്തോഷത്തോടെയിരിക്കുന്നു, കനക ആ വീട്ടിലുണ്ടെന്ന് പലരും അറിഞ്ഞില്ല, വെളിപ്പെടുത്തൽ

author-image
മൂവി ഡസ്ക്
New Update
2128351-kutty-padmini-shares-picture-with-actresskanaka.webp

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടിയാണ് കനക. 2000ത്തോടെ സിനിമയിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. നടി കുട്ടി പദ്മിനി കനകയുടെ വിശേഷങ്ങൾ അടുത്തിടെ പങ്കിട്ടിരുന്നു. ഇപ്പോളാതി  കനകയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജോർണലിസ്റ്റ് കോടങ്കി. ഇടപഴകിയവരെയൊന്നും കനക വീട്ടിലേക്ക് അടുപ്പിച്ചില്ല. ഒറ്റയ്ക്കാണ് ആ വീട്ടിൽ കഴിഞ്ഞത്. തീ പിടുത്തം നടന്നപ്പോഴാണ് കനകയുടെ വീടാണ് അതെന്നും കനക ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും പലരും അറിഞ്ഞത്. അതിന് മുമ്പ് സിനിമാ സംഘടനകളൊന്നും അവരെ ​ഗൗനിച്ചില്ല. സംഘടനകൾ ഇതിൽ ഇടപെടേണ്ടതാണ്. എന്തെങ്കിലും പ്രശ്നം വരുമ്പോൾ മാത്രം എത്തുകയല്ല വേണ്ടത്.

Advertisment

ഇന്ന് കനകയെ കാണുമ്പോൾ അതിശയം തോന്നുന്നു. കണ്ടിട്ട് മനസിലാകുന്നില്ല. അത്രമാത്രം മാറ്റം വന്നെന്നും കോടങ്കി ചൂണ്ടിക്കാട്ടി. ആരെ വിശ്വസിച്ചാലും അവർ ചതിക്കുന്നു. അച്ഛൻ പോലും എതിരിൽ നിൽക്കുന്നു. അതോടെയാണ് എല്ലാവരിൽ നിന്നും കനക അകന്നത്. ആര് ഫോൺ വിളിച്ചാലും എടുക്കാത്ത സാഹചര്യം ആണെന്നും കോടങ്കി പറയുന്നു.

 

 

Advertisment