Advertisment

രണ്‍ജി പണിക്കര്‍ക്ക് വിലക്ക്, നടനുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍

author-image
മൂവി ഡസ്ക്
New Update
renji.jpg

എറണാകുളം: തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കരെ വിലക്കി വീണ്ടും തിയേറ്റര്‍ ഉടമകള്‍. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിതരണ കമ്പനി കുടിശിക നല്‍കാനുണ്ടെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. കഴിഞ്ഞ ഏപ്രിലിലും രണ്‍ജി പണിക്കര്‍ക്കെതിരെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

കുടിശിക തീര്‍ക്കുന്നതുവരെ രണ്‍ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു. അദ്ദേഹം അഭിനയിച്ചതോ മറ്റേതെങ്കിലും തരത്തില്‍ രണ്‍ജിപണിക്കര്‍ സഹകരിച്ചതോ ആയ ചിത്രമടക്കമാണ് തിയേറ്റര്‍ ഉടമകള്‍ വിലക്കേര്‍പ്പെടുത്തന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രം 306 ഐപിസി റിലീസ് ചെയ്തിരുന്നു.

Advertisment