Advertisment

'അത് ഗിരീഷിന്‍റെ തെറ്റുദ്ധാരണയാണ്, രണ്ട് ചിത്രങ്ങളും ഹിറ്റായിരുന്നു'; 'പ്രേമലു' സംവിധായകനെ തിരുത്തി വിനയൻ

author-image
മൂവി ഡസ്ക്
New Update
7284f3105498ae48aeecf473b67b81cebcabc07f51453dae50470372fc43abfd.webp

'പ്രേമലു' സംവിധായകൻ എഡി ഗിരീഷിനെ തിരുത്തി സംവിധായകൻ വിനയൻ. ആളുകള്‍ അധികം ആഘോഷിക്കാതെ പോയ പല ചിത്രങ്ങളും താൻ ആവർത്തിച്ച്‌ കാണാറുണ്ടെന്നും അക്കൂട്ടത്തില്‍ പെട്ടതാണ് വിനയൻ സംവിധാനം ചെയ്ത ശിപ്പായി ലഹളയും കല്യാണ സൗഗന്ധികവും എന്ന് ഗിരീഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളും ആളുകള്‍ ആഘോഷിച്ചിട്ടില്ലെന്നത് ഗിരീഷന്റെ തെറ്റുദ്ധാരണ മാത്രമാണെന്നും അന്നത്തെ റിപ്പോർട്ടുകള്‍ പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും വിനയൻ ഫെയ്സ്ബുക്കില്‍ കുറിച്ചു.

വിനയന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

എൻറെ കരിയറിൻറെ തുടക്കകാലത്തു ചെയ്ത രണ്ടു സിനിമളാണ് ശിപായി ലഹളയും കല്യാണസൗഗന്ധികവും പ്രേക്ഷകർ ഇഷ്ടപ്പെടുകയും തീയറ്ററുകളില്‍ ഹിറ്റാവുകയും ചെയ്ത സിനിമകളായിരുന്നൂ രണ്ടും. കല്യാണ സൗഗന്ധികത്തിലൂടെയാണ് അന്ന് ഒൻപതാം ക്ളാസുകാരി ആയ ദിവ്യ ഉണ്ണി സിനിമയില്‍ നായിക ആവുന്നത്..

ദിലീപിൻറെ കരിയറിലെ വളർച്ചയ്ക് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു കല്യാണ സൗഗന്ധികം. ശിപായി ലഹളയും കല്യാണ സൗഗന്ധികവും ആരും പറഞ്ഞു കേള്‍ക്കാതെ ശ്രദ്ധിക്കാതെ പോയ സിനമകളാണൻകിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്ന് സംവിധായകൻ ഗിരീഷ് എ ഡി പറഞ്ഞതായി കഴിഞ്ഞദിവസം ഒരു ഓണ്‍ലൈൻ പോർട്ടലില്‍ വായിക്കുകയുണ്ടായി ..

അതു ശരിയല്ല ഗിരീഷ് ,അന്ന് കൊമേഴ്സ്യല്‍ ഹിറ്റായിരുന്നു എന്നു മാത്രമല്ല റിലീസു ചെയ്തിട്ട് 28 വർഷമായെൻകിലും ഇന്നും ഈ സിനിമകള്‍ക്ക് ചാനലുകളില്‍ പ്രേക്ഷകരുണ്ട് .. ടി വി യില്‍ ഈ സിനിമകള്‍ വരുമ്ബോള്‍ ഇപ്പോഴും എന്നെ വിളച്ച്‌ അഭിപ്രായം പറയുന്നവരുണ്ട്. അന്നത്തെ കോമഡി സിനിമകളില്‍ നിന്നും വ്യത്യസ്ഥമായ ട്രീറ്റ്മെൻറ് ആയിരുന്നു ശിപായി ലഹളയുടേത്. അക്കാലത്ത് ഓണ്‍ലൈൻ പ്രമോഷനോ റിവ്യുവോ ഒന്നും ഇല്ലല്ലോ? അന്നത്തെ ഫിലിം മാഗസിനുകള്‍ റഫറു ചെയ്താല്‍ ഈ രണ്ടു സിനിമകളേം പറ്റിയുള്ള റിപ്പോർട്ടുകള്‍ ശ്രീ ഗിരീഷിനു മനസ്സിലാക്കാൻ കഴിയും .ഞാൻ ചെയ്ത കോമഡി സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയാണ് ഈ രണ്ടു സിനിമകളും.

Advertisment