Advertisment

ഓപ്പണിംഗ് ദിനത്തില്‍ 'പവി കെയര്‍ടേക്കര്‍'ക്ക് മികച്ച നേട്ടം, 'പവി കെയര്‍ടേക്കര്‍' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

author-image
മൂവി ഡസ്ക്
Updated On
New Update
pavi-caretaker-4-1200x630.jpg.webp

ദിലീപിന്റെ ‘പവി കെയര്‍ടേക്കര്‍’ ചിത്രം ആദ്യ ദിനം മികച്ച പ്രതികരണം നേടിയിരുന്നു. ഈയടുത്ത് കണ്ട ദിലീപ് ചിത്രങ്ങളില്‍ ഏറ്റവും നല്ലത് എന്നാണ് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെട്ടത്. ചിത്രത്തിന് ഓപ്പണിംഗ് ദിനത്തില്‍ ലഭിച്ച കളക്ഷനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ആദ്യ ഷോയ്ക്ക് തന്നെ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്, ഒരു കോടി രൂപയാണ് ഓപ്പണിംഗ് ദിനത്തില്‍ ലഭിച്ച കളക്ഷന്‍. ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരാണ് ഈ വിവരം എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്. വിനീത് കുമാറിന്റെ സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാര്‍. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ്, അഭിഷേക് ജോസഫ്, മാസ്റ്റര്‍ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കര്‍, ഷാഹി കബീര്‍, ജിനു ബെന്‍ തുടങ്ങിയ ഒരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. രാജേഷ് രാഘവനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്.

Advertisment