Advertisment

12ാം ദിവസം തന്നെ 50 കോടി ക്ലബിൽ സ്ഥാനം പിടിച്ച് പ്രേമലു; മലയാള സിനിമയിലെ ഈ വർഷത്തെ ആദ്യ നേട്ടം

author-image
മൂവി ഡസ്ക്
New Update
premalu-2.jpg

സിനിമകളുടെ വിജയത്തെയും പരാജയത്തെയും നിര്‍ണ്ണയിച്ചിട്ടുള്ള ഒരു ഘടകമാണ് മൗത്ത് പബ്ലിസിറ്റി. മുൻകാലങ്ങളിലെ അപേക്ഷിച്ച് ഇപ്പോൾ അതിനു പ്രാധാന്യം ഏറെയാണ്. ഒരു സിനിമക്ക് ആദ്യദിനം തന്നെ മികച്ച അഭിപ്രായങ്ങൾ ലഭിക്കുക എന്നത് അണിയറപ്രവർത്തകർ സംബന്ധിച്ച് ഒരു അഗ്നിപരീക്ഷ തന്നെയാണ്. ഇതിൽ വിജയിച്ചാൽ കാത്തിരിക്കുന്നത് കളക്ഷൻ റെക്കോർഡുകളാണ്. അതിന് മികച്ച ഉദാഹരണമാണ് പുതിയതായി പുറത്തിറങ്ങിയ ‘പ്രേമലു’ എന്ന ചിത്രം.

Advertisment

നസ്‍ലെന്‍, മമിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. റൊമാന്റിക് കോമഡി വിഭാഗത്തിൽപ്പെട്ട ഈ ചിത്രം ഫെബ്രുവരി 9 നാണ് തിയറ്ററുകളിലെത്തിയത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഒരുക്കിയ ചിത്രമെന്ന നിലയിൽ പ്രീ റിലീസ് ഹൈപ്പോടെ തന്നെയാണ് ഈ ചിത്രമെത്തുന്നത്.

ആ പ്രേക്ഷകപ്രതീക്ഷ റിലീസിന് ശേഷവും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതോടെ മികച്ച ഓപണിംഗ് ആണ് ചിത്രം നേടിയത്. ഇപ്പോൾ 12 ദിവസത്തെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയപ്പോൾ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബിൽ എത്തിയിരിക്കുകയാണ്.

മികച്ച അഭിപ്രായം നേടിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം ഫെബ്രുവരി 15 ന് തിയേറ്ററുകളിൽ എത്തിയെങ്കിലും പ്രേമലുവിന്റെ കളക്ഷനിൽ ഇടിവുകൾ ഉണ്ടായിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വരുന്ന വീക്കെൻഡുകളിലും ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേട്ടമുണ്ടാക്കുമെന്നത് ഉറപ്പാണ്.

Advertisment