അരുന്ധതിയുടെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഗോപിക അനില്‍ ഉള്‍പ്പടെ രംഗത്തെത്തി. 'അരുന്ധതിയുടെ ആരോഗ്യസ്ഥിതി മോശമാണ്. ആശുപത്രി ചെലവുകള്‍ താങ്ങാവുന്നതിലും അധികമാണ്. ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. നിങ്ങള്‍ കഴിയുംവിധം സഹായിക്കണം', ഗോപിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. തമിഴ് സിനിമകളിലൂടെയായിരുന്നു അരുന്ധതിയുടെ സിനിമാ അരങ്ങേറ്റം. 2018ല്‍ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകന് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായിരുന്നു.