Advertisment

‘നവദമ്പതികൾക്ക് നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണം’; അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് സുജാത മോഹൻ

author-image
മൂവി ഡസ്ക്
New Update
1-5.jpg

അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ബെംഗളൂരു സ്വദേശി അരവിന്ദ് സുചീന്ദ്രനെയാണ് ദേവിക വിവാഹം കഴിച്ചത്. വിവാഹ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ബെഗളൂരുവിൽ വച്ച് നടന്ന ചടങ്ങിൽ ഗായിക സുജാത കുടുംബ സമേതം പങ്കെടുത്തിരുന്നു.

Advertisment

ഇപ്പോഴിതാ ദേവികയുടെ വിവാഹ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് സുജാത. നവദമ്പതികൾക്ക് നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണം എന്ന കുറിപ്പോടെയായിരുന്നു സുജാത ചിത്രങ്ങൾ പങ്കുവച്ചത്.

അമ്മയെ പോലെതന്നെ ദേവികയും സംഗീത രംഗത്ത് മികവ് തെളിയിച്ച് കഴിഞ്ഞു. അമ്മ രാധികയുടെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയൊരുക്കിയ മെഡ്ലി എന്ന ഗാനവിരുന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2015 സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്.അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

Advertisment