Advertisment

'കഴിഞ്ഞ കുറേക്കാലമായി ദിവസവും കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ് ഞാൻ, ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് നിലനിൽക്കാൻ ഈ സിനിമ ആവശ്യമാണ്'- ദിലീപ്

New Update
നായനാരുടെ മകന്‍ മുതല്‍ ബിനോയ്‌ കോടിയേരി വരെ ! വഴി പിഴച്ചതാരൊക്കെ പിഴപ്പിച്ചതാരൊക്കെ ? സുഖങ്ങളും ദുഖങ്ങളും പെയ്തിറങ്ങുന്ന ഗള്‍ഫ് നഗരങ്ങളുടെ മറവില്‍ സഖാവ് പുത്രന്മാര്‍ക്ക് സംഭവിച്ചതെന്ത് ? പിണറായിയുടെയും പി ജയരാജന്റെയും മക്കള്‍ജീവിതങ്ങളും .. ദുബായില്‍ നിന്നുള്ള നേര്‍ക്കാഴ്ച ഇങ്ങനെ ... / ദാസനും വിജയനും

കുറേക്കാലമായി ദിവസവും കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ് താനെന്ന് നടൻ ദിലീപ്. ‘പവി കെയർ ടേക്കർ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ദിലീപിന്റെ പ്രതികരണം. ചിരിപ്പിക്കാൻ ശ്രമിക്കുന്ന തനിക്ക് ഇവിടെ നിലനിൽക്കാൻ ഈ സിനിമ വളരെ ആവശ്യമാണെന്നും നടൻ കൂട്ടിച്ചേർത്തു.

'ഈ വേദിയിൽ ഇന്ന് രണ്ട് ചടങ്ങുകൾ ആണ് നടന്നത്. ഒന്ന് പവി കെയർ ടേക്കറിൻ്റെ ഓഡിയോ ലോഞ്ച്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്ന് മലയാള സിനിമയുടെ തിയേറ്റർ അസോസിയേഷന്റെ പുതിയ ഒരു സംരംഭം. നന്മയുടെ സംരംഭം എന്നു പറയാം. ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന സിനിമയാണ് പവി കെയർ ടേക്കർ. ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാർ അത് എന്തിനുവേണ്ടിയാണെന്നും സംസാരിക്കുകയുണ്ടായി.

Advertisment