Advertisment

'ഗാനഗന്ധർവൻ്റെ വസതിയിൽ'...അഭിനയകലയുടെ ഗന്ധർവ്വനും ഗാന ഗന്ധർവ്വനും ഒന്നിച്ചപ്പോൾ, ഈ ഗാനഗന്ധർവ്വൻ എന്തിനാ അമേരിക്കയിൽ ജീവിക്കുന്നത്?

author-image
ഫിലിം ഡസ്ക്
New Update
mohanlal and yesudas.jpg

മലയാളത്തിന്റെ ഗാന ഗന്ധർവ്വനാണ്  യേശുദാസ്.  എത്രകേട്ടാലും മതിവരാത്ത ശബ്ദമായി ഓരോ മലയാളികളുടെയും ജീവിതത്തിലേക്ക്   കെ.ജെ യേശുദാസ് എത്തിയിട്ട് 60 വര്‍ഷം കഴിഞ്ഞു.  ഇപ്പോൾ ഇതാ മലയാളത്തിലെ അഭിനയ ചക്രവർത്തി മോഹൻലാൽ യേശുദാസിനെ അമേരിക്കയിലെ വീട്ടിൽ എത്തി കണ്ടതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാണ് 

Advertisment

ഗാനഗന്ധർവൻ്റെ വസതിയിൽ... പ്രിയപ്പെട്ട ദാസേട്ടനെ അദ്ദേഹത്തിൻ്റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ എന്നാണ് വളരെ നാളുകൾക്കുശേഷമുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കിട്ട് മോഹൻലാൽ കുറിച്ചത്. സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ കൺട്രി മാനേജരായ കെ.മാധവനും മറ്റ് രണ്ട് സുഹൃത്തുക്കളും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. പതിവ് വൈറ്റ് ആന്റ് വൈറ്റ് മുണ്ടും ജുബ്ബയുമായിരുന്നു യേശുദാസിന്റെ വേഷം.

മലയാളത്തിന്റെ അഭിമാനങ്ങളായ രണ്ടുപേരെ ഒറ്റ ഫ്രെയിമിൽ കണ്ട സന്തോഷം പങ്കിട്ട് ആരാധകരും കമന്റുകൾ കുറിച്ചു. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും... ദാസേട്ടനും, രണ്ട് ഗന്ധർവ്വൻമാർ... അഭിനയകലയുടെ ഗന്ധർവ്വനും ഗാന ഗന്ധർവ്വനും, ഫേവറേറ്റ് ആക്ടറും ഫേവറേറ്റ് സിം​ഗറും, രണ്ട് ഏട്ടൻമാരോടും ഒത്തിരി സ്നേഹം, ഒരുമിച്ച് നിന്നപ്പോൾ നല്ലൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു. ഒരുപാട് കാലം സുഖമായിരിക്കട്ടെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

അതേസമയം ചില രസകരമായ കമന്റുകളും യേശുദാസിന്റെ അമേരിക്കയിലെ താമസത്തെ വിമർശിച്ചും കമന്റുകളുണ്ട്. ചിലർ യേശുദാസ് അമേരിക്കയിൽ സ്ഥിര താമസമാക്കിയതിനെയാണ് വിമർശിച്ചത്. ഇന്ത്യയിൽ ഒരു പിറന്നാളുപോലും അഘോഷിക്കാത്ത മലയാളത്തിൻ്റെ ഗാനഗന്ധർവ്വൻ, അങ്ങേര് ഇങ്ങ് കൊച്ചിയിലല്ലേ ജനിച്ചത് ലാലേട്ടാ... നമ്മളൊക്കെ അങ്ങേരെ കാണാൻ അമേരിക്കയ്ക്ക് ഫ്ലൈറ്റ് പിടിക്കണോ?, ഈ ഗാനഗന്ധർവ്വൻ എന്തിനാ അമേരിക്കയിൽ ജീവിക്കുന്നത്. ഇങ്ങനെ പോകുന്നു കമന്റുകൾ 

Advertisment