Advertisment

‘അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍, ഒരാളെക്കൊണ്ട് സ്‌നേഹിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെ'; കുറിപ്പ് പങ്കുവച്ച് എലിസബത്ത്

author-image
ഫിലിം ഡസ്ക്
New Update
bala elizabeth new.jpg

മലയാളി അല്ലാത്ത എന്നാൽ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്  ബാല. 2021 ലായിരുന്നു ബാലയും എലിസബത്തും വിവാഹിതരാകുന്നത്. കുന്ദംകുളം സ്വദേശിയായ എലിസബത്ത് ബാലയുടെ ഭാര്യ എന്നപേരിലാണ് അറിയപ്പെടുന്നത് 

 എന്നാൽ ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള പല അഭ്യൂഹങ്ങളും വാര്‍ത്തകളും കഴിഞ്ഞ കുറച്ചുകാലങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുകയാണ്. ഇരുവരും പങ്കുവെക്കുന്ന കുറിപ്പുകളും സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യാറുണ്ട്. എലിസബത്ത് തന്റെ മാനസികാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തുന്ന ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

‘അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍’ എന്നിങ്ങനെയാണ് കുറിപ്പ് ആരംഭിക്കുന്നത്.  ഒരാളെക്കൊണ്ട് സ്‌നേഹിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും എലിസബത്ത് കുറിപ്പില്‍ പറയുന്നുണ്ട്. എലിസബത്ത് പങ്കുവെച്ച കുറിപ്പിന് നിരവധിപ്പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. 

Advertisment