Advertisment

"പ്രതീക്ഷിക്കുന്നതുപോലെ ലൂസിഫറിന്റെ ഒരു തുടര്‍ച്ചയല്ല എമ്പുരാന്‍, മോഹന്‍ലാല്‍ മുണ്ടും മടക്കിക്കുത്തി ഒരു അടച്ചിട്ട ഫാക്ടറിയില്‍ ആളുകളെ അടിച്ചിടുന്നതൊന്നും ഈ സിനിമയില്‍ ഉണ്ടാകില്ല"; വെളിപ്പെടുത്തി പൃഥ്വിരാജ്

author-image
ഫിലിം ഡസ്ക്
New Update
മോഹൻലാലിന് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

എമ്പുരാന്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. ഇതൊരു സാധാരണ ആക്ഷന്‍ സിനിമകളെപ്പോലെ ഒന്നാണെന്നും, പ്രേക്ഷകര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള തുടര്‍ഭാഗം അല്ലെന്നും  പൃഥ്വിരാജ് പറയുന്നു. 

Advertisment

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത് 

"ഇതൊരു സാധാരണ ആക്ഷന്‍ സിനിമകളെപ്പോലെ ഒന്നാണ് , പ്രേക്ഷകര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള തുടര്‍ഭാഗം അല്ല. ചിത്രത്തിന്റെ 20 ശതമാനം ഷൂട്ട് മാത്രമേ പൂര്‍ത്തിയായുള്ളൂ. എമ്പുരാന്‍ സാധാരണ കൊമേഴ്സ്യല്‍ സിനിമകള്‍ പോലെ ഒന്നാണ്. ഇന്ത്യക്ക് പുറത്തുള്ള ലൊക്കേഷനിലെ കാര്യങ്ങള്‍ എന്റെ കൈയില്‍ നില്‍ക്കുന്നതല്ല. അവിടുത്തെ ഗവണ്മെന്റിന്റെ പെര്‍മിഷനും, ലോക്കല്‍ പെര്‍മിറ്റ്, കാലാവസ്ഥ തുടങ്ങിയ ഒരുപാട് ഫാക്ടറുകള്‍ അതിലുണ്ട്. അതുകൊണ്ട് അവിടെയൊക്കെയുള്ള പോര്‍ഷനുകള്‍ ആദ്യം തീര്‍ക്കാനാണ് പ്ലാന്‍.

ഇനി ബാക്കിയുള്ള വിദേശ ലൊക്കേഷന്‍ യു.എ.ഇ മാത്രമാണ്. വേനല്‍ക്കാലത്തിന് ശേഷം അവിടെ ഷൂട്ട് ചെയ്യാനാണ് പ്ലാന്‍. യു.കെ.യിലും യു.എസിലും ഷൂട്ട് ചെയ്യാനുള്ള ഭാഗങ്ങള്‍ തീര്‍ത്തുകഴിഞ്ഞു. ഇനി ഇന്ത്യയില്‍ ഷൂട്ട് ചെയ്യേണ്ട ഭാഗങ്ങള്‍ ബാക്കിയുണ്ട്. മൊത്തത്തില്‍ നോക്കിയാല്‍ ഇതുവരെ ഏകദേശം 20 ശതമാനം ഷൂട്ട് മാത്രമേ തീര്‍ന്നിട്ടുള്ളൂ.

ആളുകള്‍ പ്രതീക്ഷിക്കുന്നതുപോലെ ലൂസിഫറിന്റെ ഒരു തുടര്‍ച്ചയല്ല ഞാന്‍ സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ മുണ്ടും മടക്കിക്കുത്തി ഒരു അടച്ചിട്ട ഫാക്ടറിയില്‍ ആളുകളെ അടിച്ചിടുന്നതൊന്നും ഈ സിനിമയില്‍ ഉണ്ടാകില്ല. അങ്ങനെയൊരു സിനിമയല്ല ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന എമ്പുരാന്‍. ഒരു ബോളിവുഡ് സ്റ്റൈല്‍ പാട്ട് എന്‍ഡ് ക്രെഡിറ്റില്‍ ഉണ്ടാകും. ഇത്രയൊക്കയേ ഇപ്പോള്‍ എനിക്ക് പറയാനാകൂ," പൃഥ്വി പറഞ്ഞു.

Advertisment