Advertisment

ഇളയരാജയുടെ ജീവിതം സിനിമയാകുന്നു, ശ്രദ്ധനേടി പോസ്റ്റർ

author-image
ഫിലിം ഡസ്ക്
New Update
സംഗീത സംവിധാനത്തിന് കിട്ടിയ പ്രതിഫലത്തിന് നികുതി അടച്ചില്ല; ഇളയരാജയ്ക്ക് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്

ഇതിഹാസ സംഗീതസംവിധായകൻ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു.ഇളയരാജയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ ധനുഷ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.    ചിത്രത്തിൽ ധനുഷ് ആയിരിക്കും ഇളയരാജയാണ് വേഷമിടുക എന്നാണ് റിപ്പോർട്ടുകൾ. “ഇളയരാജ” എന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ മാതേശ്വരനാണ്. ധനുഷിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ന്റെ സംവിധായകനാണ് അരുൺ. ‘ബഹുമാനപ്പെട്ട ഇളയരാജ സാർ’ എന്ന അടിക്കുറിപ്പോടെയാണ്‌ ധനുഷ് പോസ്റ്റർ പങ്കുവെച്ചത്.

Advertisment

ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായ ഇളയരാജയുടെ ജീവിതവും അദ്ദേഹം കടന്നുവന്ന പഴയ കാലഘട്ടവും ചിത്രീകരിക്കും. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറാണ് അദ്ദേഹത്തിന്റേത്. 1,000-ലധികം സിനിമകൾക്കായി 7,000-ലധികം ഗാനങ്ങൾ രചിക്കുകയും ലോകമെമ്പാടുമുള്ള 20,000-ലധികം കച്ചേരികളും ഇളയരാജ നടത്തിയിട്ടുണ്ട്. 2010-ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മഭൂഷണും 2018-ൽ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മവിഭൂഷണും ഇളയരാജയ്ക്ക് ലഭിച്ചിരുന്നു.

 

Honoured Ilaiyaraaja sir 🙏🙏🙏

Posted by Dhanush on Wednesday, March 20, 2024
Advertisment