Advertisment

ലിയോയിൽ റോളക്‌സും !ആവേശത്തിലാക്കി തീപ്പൊരി ട്രെയ്‌ലർ

14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയിനോടൊപ്പം ത്രിഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ.

author-image
ഫിലിം ഡസ്ക്
New Update
leo trailer

ലോകേഷ് കനകരാജ് ദളപതി വിജയ് ചിത്രം ലിയോയുടെ ഗംഭീര ട്രെയ്ലര്‍ റിലീസായി. പ്രേക്ഷകരുടെ ആവേശം വാനോളം ഉയര്‍ത്തിയ വിഷ്വല്‍ ട്രീറ്റ് ആണ് ലിയോട്രെയ്ലര്‍. ശാന്ത രൂപത്തില്‍ ലിയോ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട ദളപതിയുടെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ മാസ്സ് ചിത്രമായിരിക്കും ലിയോ എന്ന് ട്രയ്‌ലറില്‍ നിന്ന് വ്യക്തമാണ്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. വെറും അഞ്ച് മിനിറ്റു കൊണ്ട് ട്രെയിലര്‍ കണ്ടത് പത്ത് ലക്ഷം ആളുകളാണ്. ലിയോയില്‍ സൂര്യയും ഉണ്ടോ എന്നാണ് ട്രെയ്ലര്‍ കണ്ട ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത് 

Advertisment

14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയിനോടൊപ്പം ത്രിഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ. സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ്. ഔട്ട് ആന്‍ഡ് ഔട്ട് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ലിയോ  ഒക്ടോബര്‍ 19 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും. 

സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഔട്ട് -ആന്‍ഡ്-ഔട്ട് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ലിയോ. ദളപതി വിജയും സംവിധായകന്‍ ലോകേഷ് കനകരാജുമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.

ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.കേരളത്തില്‍ വിപുലമായ പ്രൊമോഷന്‍ പരിപാടികളാണ് ശ്രീ ഗോകുലം മൂവീസ് പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

 

 

vijay lokesh kanakaraj leo movie leo-movie-trailer
Advertisment