Advertisment

'ഓണം പിള്ളേര് കൊണ്ടുപോയി..', ആര്‍ഡിഎക്‌സിന് പിന്തുണയുമായി ലിജോ ജോസ് പെല്ലിശേരി

നീരജ് മാധവ്, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ബാബു ആന്റണിയും അഭിനയിച്ച ചിത്രം ശ്രദ്ധ നേടുകയാണ്.

author-image
ഫിലിം ഡസ്ക്
New Update
lijo rdx

ഓണം റിലീസ് ആയി തിയേറ്ററുകളില്‍ എത്തിയ ചിത്രങ്ങളില്‍ മികച്ച പ്രതികരണം നേടുകയാണ് ‘ആര്‍ഡിഎക്‌സ്’. നീരജ് മാധവ്, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ബാബു ആന്റണിയും അഭിനയിച്ച ചിത്രം ശ്രദ്ധ നേടുകയാണ്. ‘ഓണം പിള്ളേര് കൊണ്ടുപോയി’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന അഭിപ്രായങ്ങള്‍.

Advertisment

ആര്‍ഡിഎക്‌സിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും. ലിജോ ജോസിന്റെ സ്ഥിരം ശൈലിയില്‍ ആര്‍ഡിഎക്‌സ് എന്ന് മാത്രമാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേര്‍ കമന്റുകളുമായി എത്തി. ‘ആശാനെ..’ എന്നാണ് ആന്റണി വര്‍ഗീസ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

‘ആശാനേ ചെക്കന്മാര്‍ നല്ല പൊട്ടിക്കല്‍ ആണ്’, ‘പെപെ യുടെ ഇടി.. എന്ന് പറഞ്ഞാല്‍ കിന്റല്‍ ഇടിയാണ്… woof… അത് കാണാന്‍ തന്നെ ഒരു രസമാണ്’, ‘അടിതടയുടെ ആദ്യ പാഠങ്ങള്‍ പഠിപ്പിച്ച ഗുരുവിന്റെ അനുഗ്രഹം’ എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.

കഴിഞ്ഞ ദിവസം ആണ് ആര്‍ഡിഎക്‌സ് റിലീസ് ചെയ്തത്. പ്രമോഷന് വലിയ ഹൈപ്പൊന്നും ഇല്ലാതെ എത്തിയ ചിത്രം ആദ്യ ഷോ കഴിഞ്ഞതോടെ പ്രേക്ഷ മനസില്‍ ഇടം നേടി. പ്രായഭേദമെന്യെ ഏവരും ഏറ്റെടുത്തു. മുന്‍വിധികളെ മാറ്റിമറിച്ച് ഗംഭീരപ്രകടനമാണ് സിനിമ എത്തിയത്.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്സ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സോഫിയ പോള്‍ ആണ് നിര്‍മ്മാണം.

latest news lijo jose pellissery rdx
Advertisment