Advertisment

'ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ടിംഗും'; മലൈക്കോട്ടൈ വാലിബന്റെ മേക്കിംഗ് വീഡിയോ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update
baliban.jpg

മലൈക്കോട്ടൈ വാലിബന്റെ മേക്കിംഗ് വീഡിയോ പുറത്ത്. ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ടിംഗും പുറത്തെത്തിയ മേക്കിംഗ് വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ് . 

Advertisment



വാലിബന്റെ വലിയ പങ്ക് ചിത്രീകരണവും നടന്നത് രാജസ്ഥാന്‍ മരുഭൂമിയില്‍ ആയിരുന്നു. പിന്നെ ചെന്നൈയും പോണ്ടിച്ചേരി ലൊക്കേഷനും. 130 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.  

 രാജസ്ഥാനിലെ കൊടും ചൂടും കൊടും തണുപ്പും നേരിട്ടാണ് ചിത്രീകരണസംഘം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

#MalaikottaiVaaliban making video

Posted by Mohanlal on Monday, January 29, 2024
Advertisment