Advertisment

നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരൽ ഉയർത്തിക്കാട്ടി നടന്നകലുക, ബോഡി ഷെയിമിങിനെതിരെ കിടിലൻ മറുപടിയുമായി കനിഹ

author-image
മൂവി ഡസ്ക്
New Update
വസ്ത്രധാരണത്തിന്‍റെ പേരില്‍ തന്നെ ഇറക്കിവിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി  നടി കനിഹ

തനിക്കെതിരെ നടക്കുന്ന ബോഡി ഷെയിമിങിനെതിരെ ശക്തമായ ഭാഷയിൽ പ്രതിഷേധിച്ച് നടി കനിഹ. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ് പ്രതികരണം.  ഹാ.തീർച്ചയായും ഇതെന്റെ ഒരു പഴയ ഫോട്ടോയാണ്.നിങ്ങളിൽ പലരേയും പോലെ ഞാനും എന്റെ പഴയ കുറച്ച് ചിത്രങ്ങളിലൂടെ കടന്നുപോവുകയായിരുന്നു,

Advertisment

എനിക്ക് എത്രയോ വണ്ണം കുറവായിരുന്നുവെന്നും എന്റെ വയർ എത്രയോ പരന്നതാണെന്നും എത്ര മനോഹരമായിരുന്നു എന്റെ മുടിയെന്നും ഞാൻ ആലോചിച്ചു ഇരുന്നുപ്പോയി. പെട്ടെന്നാണ് ഞാൻ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത് എന്നോർത്ത് പോയത്.ഞാൻ ഇപ്പോൾ കാണുന്ന രീതിയിൽ ഞാൻ അസന്തുഷ്ടയാണോ? ഒരിക്കലുമല്ല…

മുൻപെങ്ങും ചെയ്തിട്ടില്ലാത്ത വിധം ഞാൻ ഇന്ന് എന്നെ തന്നെ സ്നേഹിക്കുന്നുണ്ട്. എന്റെ ശരീരത്തിലെ ഓരോ പാടുകൾക്കും മനോഹരമായ ചില കഥകൾ പറയുവാനുണ്ട്. എല്ലാം പെർഫെക്റ്റ് ആണെങ്കിൽ പിന്നെന്തിനാണ് പ്രശ്‌നം? നമ്മുടെ ശരീരത്തെ സ്വീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്നത് വളരെ പ്രധാനമാണ് .. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിർത്തുക. നമുക്കെല്ലാവർക്കും വ്യത്യസ്ത കഥകളുണ്ട് .. കുറവ് തോന്നുന്നത് നിർത്തുക .. നിങ്ങളുടെ ശരീരത്തെ സ്നേഹിക്കാൻ ആരംഭിക്കുക. നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരൽ ഉയർത്തിക്കാട്ടി നടന്നകലുക.

 

 

kaniha
Advertisment