ബോളിവുഡ് നടൻ ഷാരൂഖ് ഖാനായിരുന്നു ഇതുവരെ ഇന്ത്യൻ സിനിമയിൽ കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരം. അവസാന ചിത്രത്തിലൂടെ വിജയ് അത് മറികടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' ആണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം.
ഗോട്ട് ഓഗസ്റ്റ് മാസത്തിൽ തിയേറ്ററിൽ എത്തുമെന്നാണ് പ്രതീഷിക്കുന്നത്. വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, അജ്മൽ എന്നിവർക്ക് പുറമെ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.