Advertisment

ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അനാർക്കലി ബ്രേക്കപ്പ് ആയി.. ഇവളുടെ പ്രണയങ്ങളെല്ലാം തമാശയാ: ലാലി

author-image
മൂവി ഡസ്ക്
New Update
anarkalimarikar-1713165476.jpg

പ്രണയിക്കുമ്പോള്‍ അത് പൊളിറ്റിക്കല്‍ ആവണമെന്ന ഉപദേശമാണ് താന്‍ മക്കള്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് നടിയും ആക്ടിവിസ്റ്റുമായി ലാലി പിഎം. മലയാളത്തില്‍ ശ്രദ്ധേയായ യുവനടി അനാര്‍ക്കലി മരക്കാറിന്റെ അമ്മയാണ് ലാലി. ഇവരുടെ മൂത്തമകളും അനാര്‍ക്കലിയുടെ ചേച്ചിയുമായ ലക്ഷ്മി മരക്കാര്‍ ബാലതാരമായി സിനിമയില്‍ എത്തിയിരുന്നു.

Advertisment

മക്കളുടെ പ്രണയത്തെ കുറിച്ച് ലാലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകള്‍ പ്രണയിക്കുന്നയാള്‍ പൊളിറ്റിക്കല്‍ ആവണം എന്നു മാത്രമേ താന്‍ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ് ലാലി പറയുന്നത്. അനാര്‍ക്കലിയും ലാലിയും ഒന്നിച്ച് പങ്കെടുത്ത അഭിമുഖത്തിലാണ് ഇരുവരും സംസാരിച്ചത്.

”ഇവളുടെ പ്രണയങ്ങളെല്ലാം ഭയങ്കര തമാശയാണ്. ഇവള്‍ മുടി വെട്ടിയാല്‍ ബ്രേക്കപ്പാകും. ഞാന്‍ ചുംബന സമരത്തില്‍ പങ്കെടുത്തു എന്ന പേരില്‍ ഇവള്‍ ബ്രേക്കപ്പായിട്ടുണ്ട്. പൊളിറ്റിക്കല്‍ അല്ലാത്ത ആളുകളായതു കൊണ്ടല്ലേ, മുടി കളഞ്ഞെന്ന് പറഞ്ഞ് ബ്രേക്കപ്പായപ്പോള്‍ നിന്റെ മുടിയെയാണോ അവര്‍ സ്‌നേഹിച്ചതെന്ന് ഞാന്‍ ചോദിച്ചു.”

”പോയി പണി നോക്കാന്‍ പറയെന്ന് ഞാന്‍ പറയും. ഞങ്ങള്‍ രണ്ട് പേരും ഒരു ഐസ്‌ക്രീം കഴിച്ച് തിരിച്ച് വരും. ഞാന്‍ ആവശ്യപ്പെട്ടിട്ടുള്ളത് പൊളിറ്റിക്കല്‍ ആകണം എന്നാണ്. അല്ലാതെ ബോറായിരിക്കും” എന്നാണ് ലാലി പറയുന്നത്. അതേസമയം, ‘ആനന്ദം’ എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി അഭിനയരംഗത്തേക്ക് എത്തുന്നത്.

Advertisment