Advertisment

ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്ത് അശ്ലീല വീഡിയോ പ്രചാരണം; സഹായമഭ്യർത്ഥിച്ച് ഗായിക ചിത്ര അരുൺ

author-image
മൂവി ഡസ്ക്
New Update
chi-1200x630.jpg.webp

ഫെയ്‌സ്ബുക്ക് പേജ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാൻ സഹായമഭ്യർത്ഥിച്ച് ഗായിക ചിത്ര അരുൺ. അജ്ഞാതർ ഹാക്ക് ചെയ്ത തന്റെ പേജിൽ അശ്ലീല വീഡിയോകൾ വരുന്നതായും സൈബർ പോലീസിൽ പരാതി നൽകിയിട്ട് ഫലമുണ്ടായില്ലെന്നും ഗായിക പറയുന്നു. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ പങ്കുവച്ച വീഡിയോയിലാണ് ഗായിക സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.

Advertisment

‘ഒരു മൂന്നു മാസത്തോളമായി ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ആയിപോയിട്ട്. സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായിട്ടില്ല. ഫെയ്‌സ്ബുക്കിന്റെ മെയിൽ ഐഡിയിലേക്കും മെയിൽ അയച്ചിരുന്നു. പക്ഷെ പ്രയോജനമുണ്ടായില്ല. കുറേ നാളുകൾക്ക് ശേഷം അതിൽ എന്തൊക്കെയോ അശ്ലീല വീഡിയോകൾ വരുന്നുണ്ട് എന്ന് പറഞ്ഞ് ഒരുപാട് പേർ വിളിച്ചിരുന്നു.

നിങ്ങളെ പോലെ തന്നെ എനിക്ക് പേജ് നോക്കിക്കാണാൻ മാത്രമേ പറ്റുന്നുള്ളൂ. ഒന്നും ചെയ്യാനാകുന്നില്ല. ദയവ് ചെയ്ത് ആ ഫേസ്ബുക്ക് പേജ് റിപ്പോർട്ട് ചെയ്ത് ബ്ലോക് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. അതെനിക്ക് ചെയ്യുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും.’ എന്നാണ് ചിത്ര വിഡിയോയിൽ പറയുന്നത്.

അമ്പതിനായിരത്തോളം ഫോളോവേഴ്‌സുള്ള ചിത്ര അരുണിന്റെ പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഗായികയുടെ അഭ്യർഥന.

Advertisment