Advertisment

7 വർഷത്തോളം ശ്രമിച്ചു, ഒടുവിൽ ഗർഭിണിയായപ്പോൾ 5-ാം മാസം കുഞ്ഞിനെ നഷ്ടപ്പെട്ടു; 46 വയസാകുന്നു, ഇനി സാധ്യമല്ലെന്ന് അറിയാം, വേദന പങ്കുവച്ച് റാണി മുഖർജി

author-image
മൂവി ഡസ്ക്
New Update
rani-1140x641.jpg

മകൾക്ക് ഒരു കൂടപ്പിറപ്പിനെ കൊടുക്കാൻ തനിക്കാവില്ലെന്ന യാഥാർത്ഥ്യം ഏറെ വേദനിപ്പിക്കുന്ന കാര്യമാണെന്ന് റാണി മുഖർജി. Galatta Indiaക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വ്യക്തിജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് നടി റാണി മുഖർജി മനസുതുറന്നത്.

Advertisment

”രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ഏഴ് വർഷത്തോളം ശ്രമിച്ചു. എന്റെ മകൾക്ക് ഇപ്പോൾ എട്ട് വയസായി. അവൾക്ക് ഒന്നര വയസുള്ളപ്പോൾ മുതൽ രണ്ടാമത്തെ കുഞ്ഞിനായി പരിശ്രമിച്ചു. ഒടുവിൽ ​ഗർഭിണിയായെങ്കിലും ആ കുഞ്ഞിനെ എനിക്ക് നഷ്ടപ്പെട്ടു.

ഇനിയെനിക്ക് 46 വയസാകാൻ പോവുകയാണ്. ഒരു കുഞ്ഞുണ്ടാകാൻ അനുയോജ്യമായ പ്രായമല്ല അതെന്ന് എനിക്കറിയാം. എന്നിരുന്നാലും എന്റെ മകൾക്ക് ഒരു കൂടപ്പിറപ്പിനെ കൊടുക്കാൻ എനിക്ക് കഴിയില്ലെന്ന് ഓർക്കുമ്പോൾ വലിയ വേദനയുണ്ട്. നമുക്ക് എന്തെല്ലാം ലഭിച്ചുവെന്നതിൽ എപ്പോഴും നാം നന്ദിയുള്ളവരായിരിക്കണം എന്നെനിക്കറിയാം. ‘അദിര’ എന്റെ മിറാക്കിൾ ചൈൽഡാണ്. എനിക്കായി അവളുണ്ടെന്നതിൽ ഒരുപാട് സന്തോഷമുണ്ട്. അവൾ മാത്രം മതി എന്ന് മനസിനെ പറഞ്ഞുപഠിപ്പിക്കാൻ ശ്രമിക്കുകയാണ്.”- റാണി മുഖർജി പറഞ്ഞു.

രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട് വെറും പത്ത് ദിവസം ആകുമ്പോഴായിരുന്നു മിസിസ് ചാറ്റർജീ vs നോർവേയുടെ കഥയുമായി സംവിധായകൻ തന്നെ സമീപിക്കുന്നതെന്നും സിനിമയിലെ കഥാപാത്രമായി താദാത്മ്യം പ്രാപിക്കാൻ തന്റെ ജീവിതസാഹചര്യങ്ങൾ വലിയ പങ്കുവഹിച്ചതായും റാണി മുഖർജി കൂട്ടിച്ചേർത്തു.

Advertisment