Advertisment

ശരീരം ഉണ്ടെന്നേയുള്ളു, കുട്ടികളെപ്പോലെയാണ് സുരേഷ് ഗോപി, പെട്ടെന്ന് ദേഷ്യവും വിഷമവും വരും- ഇന്ദ്രൻസ്

author-image
മൂവി ഡസ്ക്
New Update
indrans suresh gopi.jpg

മരിച്ചുപോയ തന്റെ മകള്‍ ഉറങ്ങുന്നത് ഇന്ദ്രന്‍സ് തയ്ച്ച ഷര്‍ട്ടിലാണെന്ന് സുരേഷ് ഗോപി പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. കോടീശ്വരന്‍ പരിപാടിയിലായിരുന്നു സുരേഷ് ഗോപി ഇത് പറഞ്ഞത്. സുരേഷ് ഗോപിയുടെ ഈ വാക്കുകളോട് പ്രതികരിച്ച് ഇന്ദ്രന്‍സ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

Advertisment

‘ഉത്സവമേളം’ എന്ന സിനിമയുടെ വേളയിലാണ് സുരേഷ് ഗോപിയുടെ മകള്‍ ലക്ഷ്മി മരിക്കുന്നത്. അന്ന് എടുത്തു കൊണ്ടിരുന്ന ഷോട്ടില്‍ നടന്‍ ധരിച്ചിരുന്നത് ഇന്ദ്രന്‍സ് തയ്ച്ച ഷര്‍ട്ട് ആണ്. ”ഇന്ദ്രന്‍സിനോട് പറഞ്ഞു ഷൂട്ടിംഗ് കഴിയുമ്പോള്‍ ഈ ഷര്‍ട്ട് എനിക്ക് കൊണ്ടുപോകാന്‍ തരണമെന്ന്.”

ഞാന്‍ പോകാന്‍ നേരം ഷര്‍ട്ട് തരികയും ചെയ്തു. ഞാന്‍ എന്റെ മകളെ ഭാര്യയെ ഏല്‍പ്പിച്ച് എറണാകുളത്തേക്ക് പോകുന്ന വഴിക്ക്, പിന്നെ മകളില്ല. അവസാനമായിട്ട് കുഴമാടത്തിനടുത്ത് ചെന്ന്, പെട്ടി അടക്കുന്നതിന് മുമ്പ് ആ ഷര്‍ട്ട് ഊരി അവളുടെ മുഖം അടക്കം പുതച്ച് ആണ് അടക്കം ചെയ്തത്.”

”അവളിന്ന് ഉറങ്ങുന്നത് ഇന്ദ്രന്‍സ് തന്ന ആ ഷര്‍ട്ടിന്റെ ചൂടിലാണ്” എന്നായിരുന്നു കോടീശ്വരന്‍ പരിപാടിയില്‍ സുരേഷ് ഗോപി പറഞ്ഞത്. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് പ്രതികരിച്ചത്. ഈ വീഡിയോ ഇന്റര്‍വ്യൂവില്‍ കാണിച്ചപ്പോള്‍ കുട്ടികളെ പോലെയാണ് സുരേഷ് ഗോപി എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

Advertisment