മലയാളികൾക്ക് സുപരിചിതയായ താരമാണ് അഹാന കൃഷ്ണയുടെ സഹോദരി ദിയ കൃഷ്ണ.തന്റെ വ്യക്തിപരമായ പല കാര്യങ്ങളും ദിയ തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. അടുത്തിടെ കാമുകനുമായി പിരിഞ്ഞുവെന്നും ഇപ്പോൾ താൻ സിംഗിൾ ആണെന്നുമാണ് ദിയ പറയുന്നത്. ട്രാൻസ്ജെൻഡർ സുഹൃത്തുക്കളുണ്ടോ, അവരോടൊപ്പം കംഫർട്ടബിൾ ആണോ എന്ന് അവതാരിക ചോദിച്ചപ്പോഴാണ്, തനിക്കൊരു ഗേ സുഹൃത്ത് വേണമെന്ന ആഗ്രഹമുണ്ടെന്ന് ദിയ പറഞ്ഞത്. കൂടാതെ മലയാളി ആണുങ്ങൾക്കാണ് ഗേ പയ്യൻമാരുമായി പ്രോബ്ലം എന്നാണ് ദിയ പറയുന്നത്.
“എന്തുകൊണ്ട് എനിക്ക് അവരുമായി കംഫർട്ടബിൾ ആയിക്കൂട എന്നാണ് എന്റെ ചോദ്യം. അവർ നമ്മളെ പോലെ തന്നെയാണ്. നമ്മളെ പോലെ മറ്റൊരു കാറ്റഗറി. ഞാൻ ഒരു പെൺകുട്ടിയുമായോ ആൺകുട്ടിയുമായോ കംഫർട്ടബിൾ ആണെങ്കിൽ എന്തുകൊണ്ട് ട്രാൻസ്ജെൻഡറുമായി പറ്റില്ല. കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്കവരെ ഇഷ്ടമാണ്. ശരത് കുമാർ ചെയ്ത റോൾ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്.
ബാംഗ്ലൂരിലാണ് ഞാൻ ട്രാൻസ്ജെൻഡേഴ്സിനെ നേരിട്ട് കണ്ട് സംസാരിച്ചത്. ഞാനവരെ എവിടെ വെച്ച് കണ്ടാലും അവരുടെ അനുഗ്രഹം വാങ്ങാൻ ശ്രമിക്കാറുണ്ട്. അവരുടെ അനുഗ്രഹത്തിന് വലിയ ശക്തിയുണ്ട്. അവർക്ക് പണം നൽകാനും സന്തോഷിക്കാനും ശ്രമിക്കാറുണ്ട്. എനിക്ക് ഗേ സുഹൃത്തുക്കളുണ്ട്. നമ്മുടെ മലയാളി ആണുങ്ങൾക്കാണ് ഈ ഗേ പയ്യൻമാരുമായി പ്രോബ്ലം.
ഞാൻ കണ്ടിട്ടുള്ളതിൽ 90 ശതമാനം മലയാളികളാണ് അവരെ ബുള്ളി ചെയ്യുന്നതും കളിയാക്കുന്നതും. അവർ പെൺകുട്ടികളുമായാണ് കൂടുതൽ കംഫർട്ടബിൾ. എനിക്ക് ബെസ്റ്റ് ഫ്രണ്ടായി ഒരു ഗേയുണ്ടായിരുന്നെങ്കിലെന്ന് ഞാൻ അശ്വിനോട് എത്രയോ തവണ പറഞ്ഞിട്ടുണ്ട്. എനിക്ക് ഭയങ്കര ആഗ്രഹമാണത്. കാരണം ഒരു പെൺകുട്ടികളോട് സംസാരിക്കുന്നത് പോലെ എല്ലാം പറയാം. അവർ ക്യൂട്ടാണ്” എന്നാണ് ദിയ കൃഷ്ണ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.